ഇപ്പോഴിതാ തന്‍റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സാനിയ. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് സാനിയ വീഡിയോ പങ്കുവച്ചത്. 

റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച താരമാണ് സാനിയ ഇയ്യപ്പന്‍. യുവനടിമാരില്‍ ഏറെ ആരാധകരുണ്ട് സാനിയക്കിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയയുടെ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. 

View post on Instagram

ഇപ്പോഴിതാ തന്‍റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സാനിയ. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് സ്കിന്‍ കെയറിനെ കുറിച്ച് താരം പറഞ്ഞത്. ചര്‍മ്മം സംരക്ഷിക്കാനായി താന്‍ പതിവായി മുഖത്ത് ഇടുന്ന ഫേസ്പാക്കുകളെയാണ് താരം ആരാധകര്‍ക്കായി പരിചയപ്പെടുത്തിയത്. 

View post on Instagram

ആദ്യമായി മുട്ടയുടെ വെള്ള, കറ്റാര്‍വാഴ ജെല്‍, നാരങ്ങാ നീര് എന്നിവ ചേര്‍ത്തുളള മിശ്രിതമാണ് സാനിയ പരിചയപ്പെടുത്തിയത്. ഈ മിശ്രിതം മുഖത്ത് പുരട്ടുന്നതും താരം വീഡിയോയിലൂടെ കാണിച്ചു. അരമണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാനും താരം നിര്‍ദ്ദേശിക്കുന്നു. കണ്ണിന് ചുറ്റുമുളള കറുത്ത പാട്, മുഖത്തെ കറുത്ത പാടുകള്‍ എന്നിവ മാറാനും നിറം വയ്ക്കാനും ഇത് നല്ലതാണെന്നും സാനിയ പറയുന്നു.

അടുത്തതായി തൈര് , അരിപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ത്ത മിശ്രിതമാണ് സാനിയ ആരാധകര്‍ക്കായി പരിചയപ്പെടുത്തുന്നത്. ഈ മിശ്രിതം മുഖത്ത് പുരട്ടിയതിന് ശേഷം നന്നായി സ്ക്രബ് ചെയ്യണം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്നാമതായി മഞ്ഞള്‍ കൊണ്ടുള്ള ഒരു ഫേസ്പാക്കും താരം പരിചയപ്പെടുത്തി. മഞ്ഞള്‍പ്പെടി , തൈര് ഒപ്പം നാരങ്ങാ നീരും ചേര്‍ത്തുളളതാണ് ഈ മിശ്രിതം. വെളുക്കാന്‍ ഇത് നല്ലതാണെന്ന് താരം പറയുന്നു. മിശ്രിതം മുഖത്ത് പുരട്ടി അര മണിക്കൂറ് ശേഷം കഴുകി കളയാം. പുറത്തു പോകുമ്പോള്‍ ചെയ്യുന്ന മിനിമല്‍ മേക്കപ്പ് എങ്ങനെ ആണെന്നും താരം വീഡിയോയിലൂടെ വ്യക്തമാക്കി.

'ക്വീന്‍' എന്ന ചിത്രത്തിലൂടെയാണ് സാനിയ അഭിനയരംഗത്ത് എത്തുന്നത്. ഏറ്റവുമൊടുവിൽ ലൂസിഫറില്‍ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read: ലോക്ക്ഡൗണ്‍ കാലത്തെ സൗന്ദര്യ സംരക്ഷണം; ഫേസ് പാക്ക് പരിചയപ്പെടുത്തി കരീനയും കരീഷ്മയും...