ജിമ്മില്‍ പോകാന്‍ വരെ ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്ന താരങ്ങളില്‍ നിന്ന് വ്യത്യസ്തയായി സാറ ഒരു ഓട്ടോയിലാണ് ജിമ്മിലെത്തിയത്.

മുംബൈ: വലിയ ആഡംബര ജീവിതമാണ് നടി നടന്മാരുടേതെന്നാണ് പൊതുവേ കരുതുന്നത്. വിലകൂടിയ വസത്രങ്ങളും വാഹനങ്ങളും പരചരിക്കാന്‍ ചുറ്റും ആള്‍ക്കാരുമായി രാജകീയ ജീവിതമാണ് ചില താരങ്ങളെങ്കിലും നയിക്കുന്നത്. ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍റെയും അമൃത സിങ്ങിന്‍റെയും മകളായ സാറാ അലി ഖാന്‍റെ ഒരു വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

ജിമ്മില്‍ പോകാന്‍ വരെ ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്ന താരങ്ങളില്‍ നിന്ന് വ്യത്യസ്തയായി സാറ ഒരു ഓട്ടോയിലാണ് ജിമ്മിലെത്തിയത്. സാറയുടെ കൂടെ ബോളിവുഡിലെ സ്റ്റൈലിസ്റ്റ് തന്യയും ഉണ്ട്. ഡ്രൈവര്‍ക്ക് പണം കൊടുത്ത ശേഷം ഇരുവരും തമ്മില്‍ സംസാരിക്കുന്നതും ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

View post on Instagram