നിരവധി ആരാധകരുളള ബോളിവുഡ് യുവനടിയാണ് സാറ അലി ഖാന്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.   

മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് സാറ ഇപ്പോള്‍. അമ്മയ്ക്കും സഹോദരനുമൊപ്പമുളള അവധിയാഘോഷത്തിന്‍റെ ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

 

അക്കൂട്ടത്തില്‍ സാറ കഴിഞ്ഞ ദിവസം പങ്കുവച്ച ചില ചിത്രങ്ങളാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബീച്ച്‌വെയറിലുള്ള ചിത്രങ്ങളാണ് സാറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

പല വര്‍ണ്ണങ്ങളാല്‍ മനോഹരമായ കോ-ഓര്‍ഡ് ബീച്ച്‌വെയറാണ് താരം ധരിച്ചിരിക്കുന്നത്. 52,000 രൂപയാണ് ഈ ബീച്ച്‌വെയറിന്‍റെ വില. 

Also Read: ഫ്രില്ലുകളുള്ള മിനി ഡ്രസ്സില്‍ സുന്ദരിയായി സാറ അലി ഖാന്‍; ചിത്രങ്ങള്‍ വൈറല്‍...