ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയിട്ട് കുറച്ച് നാള്‍ മാത്രമായിട്ടുളള സാറയ്ക്ക് നിരവധി ആരാധകരാണുളളത്. അമ്മ അമൃത സിങ്ങിന്റേയും അച്ഛന്‍ സെയ്ഫ് അലി ഖാന്റേയും വഴിയിലൂടെ അഭിനയം തന്നെ കരിയറായി തിരഞ്ഞെടുത്ത സാറയ്ക്ക് ഏറെ ആരാധകരുമുണ്ട്. 

ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയിട്ട് കുറച്ച് നാള്‍ മാത്രമായിട്ടുളള സാറയ്ക്ക് നിരവധി ആരാധകരാണുളളത്. അമ്മ അമൃത സിങ്ങിന്റേയും അച്ഛന്‍ സെയ്ഫ് അലി ഖാന്റേയും വഴിയിലൂടെ അഭിനയം തന്നെ കരിയറായി തിരഞ്ഞെടുത്ത സാറയ്ക്ക് ഏറെ ആരാധകരുമുണ്ട്. ഇപ്പോഴിതാ അമ്മയെ പോലെ പോസ് ചെയ്ത സാറയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

നവവധുവിനെ പോലെ തോന്നുന്ന ചിത്രം സാറ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ഡിസൈനര്‍മാരായ അബുജാനി, സന്ദീപ് ഖോസ്ല എന്നിവര്‍ക്കു വേണ്ടി ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ ഒരുങ്ങിയിരിക്കുന്ന ചിത്രമാണത്.

മുന്‍പ് അമൃതയും സമാനമായ ചിത്രം പങ്കുവെച്ചിരുന്നു. അമ്മയെ പോലെ ഒരു വശത്തേക്ക് ചരിഞ്ഞരിക്കുന്നതാണ് ചിത്രം. 'അമ്മയേപ്പോല്‍ മകളും' എന്ന തലക്കെട്ടോടെയാണ് സാറ ചിത്രം പങ്കുവെച്ചത്. 

View post on Instagram

ഹെവി എംബ്രോയ്ഡറിയോട് കൂടിയ പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് സാറ ധരിച്ചത്. ദുപ്പട്ട തലയിലൂടെ മറച്ച് അസ്സല്‍ വധു ലുക്കിലാണ് താരം വന്നത്. ആഭരണങ്ങളൊന്നുമില്ലാതിരുന്നതും താരത്തെ ആകര്‍ഷകമായി. 

View post on Instagram