താരത്തിന്‍റെ ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ എപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ഈ യുവനടി തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ബോളിവുഡ് താരങ്ങള്‍. ഇക്കൂട്ടത്തില്‍ മുന്നിലാണ് നടി സാറ അലി ഖാന്‍. അമിതവണ്ണത്തിന്റെ പേരില്‍ കൗമാര കാലത്ത് വ്യാപകമായി 'ബോഡിഷെയിമിംഗ്' നേരിട്ട ഒരാള്‍ കൂടിയാണ് സെയ്ഫ് അലി ഖാന്റെയും അമൃത സിങിന്റെയും മകള്‍ സാറ അലി ഖാന്‍.

ഇക്കാര്യങ്ങള്‍ സാറ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. സിനിമയിലേയ്ക്ക് എത്തുന്നതിനു മുന്‍പുതന്നെ കഠിനമായ വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയും സാറ തന്റെ വണ്ണം കുറച്ചിരുന്നു. ഇപ്പോള്‍ ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയാണ് സാറ. താരത്തിന്റെ ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ എപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ഈ യുവനടി തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

ഇപ്പോഴിതാ തന്റെ വര്‍ക്കൗട്ട് വീഡിയോ ആണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 'നിങ്ങളെ തന്നെ സ്നേഹിക്കൂ' എന്ന സന്ദേശവുമായാണ് വാലന്‍റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് താരം ഈ വീഡിയോ പങ്കുവച്ചത്.

View post on Instagram

സ്ട്രെച്ചിങ് വ്യായാമ മുറകളാണ് സാറ ചെയ്യുന്നത്. വീഡിയോ വൈറലായതോടെ പ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തി. താരത്തെ അഭിനന്ദിക്കാനും സോഷ്യല്‍ മീഡിയ മറന്നില്ല.

Also Read: യോഗ പോസുമായി ബോളിവുഡ് നടി; പ്രതികരണങ്ങളുമായി ആരാധകര്‍...