ജനപ്രിയ താരങ്ങളായ പലരുടേയും പഴയകാല ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇത് നമ്മള്‍ ആരാധിക്കുന്ന താരം തന്നെയാണോ എന്ന് സംശയിപ്പിക്കുന്ന വിധമാകും പലരുടേയും പഴയ രൂപം. ചിലര്‍ അത്തരം കാലഘട്ടങ്ങളിലെ ചിത്രങ്ങളും മറ്റും ആരും കാണാതെ രഹസ്യമായി സൂക്ഷിക്കുകയേ ഉള്ളൂ. എന്നാല്‍ മറ്റ് ചിലരാകട്ടെ, അക്കാര്യങ്ങളില്‍ മോശം കരുതുകയേ ഇല്ല. 

ഇങ്ങനെയൊരു താരമാണ് സാറ അലി ഖാന്‍. തന്റെ പഴയകാലചിത്രങ്ങളും വീഡിയോകളുമെല്ലാം അഭിമാനത്തോടെ സാറ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഇന്ന് സാറ പങ്കുവച്ചൊരു വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. മറ്റൊന്നുമല്ല, താരത്തെ തിരിച്ചറിയാന്‍ പോലും സാധിക്കാത്തയത്രയും വ്യത്യാസമുള്ളതിനാലാണ് വീഡിയോ ഇത്രമാത്രം ശ്രദ്ധിക്കപ്പെട്ടത്. 

 


ഇന്ന് ബോളിവുഡിലെ ഏറ്റവും 'ഹോട്ട്' ആയ നടിമാര്‍ ഏതൊക്കെയാണെന്ന് ചോദിച്ചാല്‍ ആരാധകര്‍ കണ്ണും പൂട്ടി പറയുന്ന ആദ്യ പേരുകളില്‍ ഒന്ന് സാറയുടേതായിരിക്കും. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അത്രയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ആളാണ് സാറ. 

എന്നാല്‍ സിനിമയില്‍ വരും മുമ്പ് സാറയുടെ രൂപം കണ്ടാല്‍ ഇന്നത്തെ സാറയുമായി വിദൂരസാമ്യത പോലും തോന്നിയേക്കില്ല. ആദ്യ സിനിമയ്ക്ക് മുമ്പ് ഏതാണ്ട് 100 കിലോയുടെ അടുത്തായിരുന്നു സാറയുടെ ശരീരഭാരം.

 

 
 
 
 
 
 
 
 
 
 
 
 
 

Throw🔙 to when I couldn’t be thrown🔙☠️🙌🏻🎃🐷🦍🍔🍕🍩🥤↩️ #beautyinblack

A post shared by Sara Ali Khan (@saraalikhan95) on Sep 4, 2019 at 1:54am PDT

 

പിന്നീട് കടുത്ത വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയും വണ്ണം കുറച്ച് ഭംഗിയാവുകയായിരുന്നു ഈ താരപുത്രി. ബോളിവുഡിന്റെ പ്രണയ ജോഡികളായിരുന്ന സെയ്ഫ് അലിഖാന്റേയും അമൃത സിംഗിന്റേയും മകളാണ് സാറ. അമ്മയും അച്ഛനും വേര്‍പിരിഞ്ഞതില്‍പ്പിന്നെ അമൃതയ്‌ക്കൊപ്പമാണ് സാറ ഏറെയും ചിലവിട്ടിരുന്നത്. എങ്കിലും അച്ഛനുമായും നല്ല അടുപ്പം തന്നെ. 

ചെറുപ്പത്തിലേ ധാരാളം ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് സാറയ്ക്ക് അമിതവണ്ണമുണ്ടായിരുന്നത് എന്ന് സിനിമാമേഖലയില്‍ നിന്ന് തന്നെ ചിലര്‍ വിമര്‍ശനരൂപത്തില്‍ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പിസിഒഡിയെ (പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം) തുടര്‍ന്നുള്ള ഹോര്‍മോണ്‍ വ്യതിയാനമാണ് താന്‍ അളവിലധികം വണ്ണം വയ്ക്കാന്‍ കാരണമായതെന്ന് പിന്നീട് ഒരഭിമുഖത്തില്‍ സാറ വ്യക്തമാക്കിയിരുന്നു. 

 

എന്തായാലും കഠിനാദ്ധാനത്തിലൂടെ ആ രൂപത്തില്‍ നിന്ന് ആരും പ്രശംസിക്കുന്ന ലാവണ്യത്തിലേക്ക് സാറയെത്തിയിരിക്കുന്നു. ഈ നിശ്ചയദാര്‍ഢ്യത്തിന് സാറ എപ്പോഴും കടപ്പെട്ടിരിക്കുന്നത് സെലിബ്രിറ്റി പരിശീലകയായ നമ്രത പുരോഹിത്തിനോടാണ്. നമ്രതയാണ് സാറയ്ക്ക് വേണ്ട നിര്‍ദേശങ്ങളും പരിശീലനങ്ങളും നല്‍കി, സാറയെ ഇന്ന് ആരാധകര്‍ കാണുന്ന 'ബ്യൂട്ടി ഡോള്‍' പരുവത്തിലാക്കിയെടുത്തത്. ഇന്ന് പങ്കുവച്ച വീഡിയോയ്‌ക്കൊപ്പവും സാറ, നമ്രതയ്ക്ക് നന്ദി അറിയിച്ചിട്ടുണ്ട്.