ബോളിവുഡിന്‍റെ പ്രിയ താരങ്ങളില്‍ ഒരാള്‍ കൂടിയായ സാറ നേരത്തെ തന്നെ തന്‍റെ വസ്ത്രത്തിന്‍റെ ലാളിത്യം കൊണ്ടുകൂടി ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു.
ഒന്ന് വീടിന്‍റെ മുറ്റത്തോട്ട് ഇറങ്ങുന്നതിന് പോലും പതിനായിരങ്ങളുടെ വസ്ത്രം ധരിക്കുന്നവരാണ് ബോളിവുഡ് സെലിബ്രിറ്റികള്‍. ഒരോറ്റ സിനിമയില്‍ അഭിനയിച്ചവര്‍ പോലും വളരെ വില കൂടിയ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാറൂളളൂ. എന്നാല്‍ സാറ അലിഖാന്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്ഥയാണ്. അധികം പണം ചിലവാക്കാതെ തന്നെ എന്നാല്‍ വളരെ സ്റ്റൈലിഷായി ഫാഷന്‍ സെന്‍സുളള വസ്ത്രങ്ങള്‍ തന്നെയാണ് താരം എപ്പോഴും ധരിക്കുന്നത്.
കഴിഞ്ഞ ദിവസം സാറ ധരിച്ച പച്ച മാക്സി ഡ്രസ്സാണ് ഫാഷന്‍ പ്രേമികള്‍ക്കിടയിലെ പുതിയ ചര്‍ച്ച. കാരണം ഇതിനും വലിയ വിലയൊന്നുമില്ലല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്.
3699 രൂപയാണ് ഈ മാക്സി ഡ്രസ്സിന്‍റെ വില. എബ്രോഡേഴ്ഡ് ഫ്ലോറാല്‍ ഗ്രീന്‍ മാക്സി ഡ്രസ്സാണ് സാറ ധരിച്ചത്. ഈ വേനല്‍ക്കാലത്ത് ധരിക്കാന്‍ ഏറ്റവും അനുയോജ്യമായ നിറമാണ് ഈ ഇളം പച്ച.
ബോളിവുഡിന്‍റെ പ്രിയ താരങ്ങളില്‍ ഒരാള്‍ കൂടിയായ സാറ നേരത്തെ തന്നെ തന്‍റെ വസ്ത്രത്തിന്‍റെ ലാളിത്യം കൊണ്ടുകൂടി ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. എയര്‍പോര്‍ട്ടില്‍ വരുന്നതിന് പോലും ലക്ഷങ്ങളുടെ വിലയുള്ള വസ്ത്രം ധരിക്കുന്നവര്‍ക്കിടയില്‍ ആയിരത്തില്‍ താഴെ മാത്രം വിലയുള്ള വസ്ത്രം ധരിച്ച് മുന്‍പും സാറ എത്തിയിട്ടുണ്ട്. പിങ്കില്‍ പച്ചനിറമുള്ള ഫ്ളോറല്‍ ഡിസൈനുള്ള സാറയുടെ ഒരു സ്‌കേര്‍ട്ടിന്‍റെ വില കേട്ട് ആരാധകര്‍ പോലും ഞെട്ടി എന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. 643 രൂപയായിരുന്നു ഈ സ്‌കേര്‍ട്ടിന്‍റെ വില. ബ്രിട്ടീഷ് ഫാഷന്‍ ടോപ് ഷോപ്പില്‍ നിന്നാണ് സാറ ഈ സ്‌കേര്‍ട്ട് വാങ്ങിയത്.
