ഡംബലുകൾ കയ്യില്‍ പിടിച്ചും സ്‌ക്വാട്ട്സ് ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഗ്യാസ് സിലിണ്ടർ പൊക്കി പിടിച്ച് സ്‌ക്വാട്ട്സ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ? 

'സ്‌ക്വാട്ട്സ്' ഇന്ന് പലരും ചെയ്യുന്ന വ്യായാമ മുറയാണ്. തുടയിലെ പേശികൾ, പിൻതുട, നിതംബം, അടിവയർ, മുട്ടിന് താഴെയുള്ള കാലിലെ പേശികൾ എന്നിവയ്ക്ക് ശരിയായ വ്യായാമം നല്‍കാന്‍ സ്‌ക്വാട്ട്സ് സഹായിക്കും. 

ഡംബലുകൾ കയ്യില്‍ പിടിച്ചും സ്‌ക്വാട്ട്സ് ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഗ്യാസ് സിലിണ്ടർ പൊക്കി പിടിച്ച് സ്‌ക്വാട്ട്സ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ? അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭാരമേറിയ ഗ്യാസ് സിലിണ്ടർ രണ്ട് കൈകള്‍ കൊണ്ടും പൊക്കി പിടിച്ച് അനായാസം സ്‌ക്വാട്ട്സ് ചെയ്യുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. സാരിയാണ് യുവതിയുടെ വേഷം എന്നതാണ് മറ്റൊരു പ്രത്യേകത. 

View post on Instagram

സാരിയില്‍ ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് യുവതി ഈ കിടിലന്‍ വര്‍ക്കൗട്ട് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ യുവതിയെ പ്രശംസിച്ച് നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

Also Read: എട്ട് മാസം ഗർഭിണി; എടുത്തുയർത്തുന്നത് 142 കിലോഗ്രാം ഭാരം; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona