Asianet News MalayalamAsianet News Malayalam

എട്ട് മാസം ഗർഭിണി; എടുത്തുയർത്തുന്നത് 142 കിലോഗ്രാം ഭാരം; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

എട്ട് മാസം ഗര്‍ഭിണിയും ഫിറ്റ്നസ് ട്രെയിനറും കൂടിയായ യാൻയാ 142 കിലോഗ്രാം ഭാരം  എടുത്തുയർത്തി പരിശീലനം നടത്തുന്ന വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. 

Pregnant fitness trainer is lifting weights
Author
Thiruvananthapuram, First Published Jun 2, 2021, 3:52 PM IST

ബോളിവുഡ് നടി അനുഷ്ക ശർമ ഗര്‍ഭിണിയായിരുന്ന സമയത്ത് ശീർഷാസനത്തിൽ അതായത് തല താഴെയും കാലുകൾ മുകളിലുമായുള്ള യോഗാസനത്തില്‍ നില്‍ക്കുന്ന ചിത്രം നമ്മളില്‍ പലരും കണ്ടിരിക്കും. വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ച ചിത്രമായിരുന്നു അത്. ഗർഭകാലത്തെ ശീർഷാസനം വേണമായിരുന്നോ, കടുംകൈ ആയില്ലേ എന്ന തരത്തില്‍ അനുഷ്കയ്ക്ക് നേരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നത്.

ഇപ്പോഴിതാ അത്തരത്തിലൊരു വിമർശനം നേരിടുകയാണ് യാൻയാ മില്യുട്ടിനോവിക് എന്ന ന്യൂയോർക്ക് സ്വദേശിനിയായ യുവതി. എട്ട് മാസം ഗര്‍ഭിണിയും ഫിറ്റ്നസ് ട്രെയിനറും കൂടിയായ യാൻയാ 142 കിലോഗ്രാം ഭാരം  എടുത്തുയർത്തി പരിശീലനം നടത്തുന്ന വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. 

ഭാരമുള്ള ഡംബൽ കയ്യിടുത്ത് ചാടി വ്യായാമം ചെയ്യുന്നതിന്റെയും ട്രെഡ്മില്ലിൽ ഓടുന്നതിന്റെയും എല്ലാം ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യാൻയാ പങ്കുവച്ചത്. ഇതിനെതിരെ ആണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും എന്നും പലരും അഭിപ്രായപ്പെട്ടു. 

 

എന്നാല്‍ താന്‍ ആദ്യം ഗർഭിണിയായ സമയത്തും ജിമ്മിൽ ഇത്തരത്തിലുള്ള പരിശീലനങ്ങൾ നടത്തിയിരുന്നതായും മൂന്ന് വയസ്സുകാരിയായ തന്റെ മകൾ പൂർണ ആരോഗ്യത്തോടെയാണ് ജനിച്ചത് എന്നും യാൻയാ പറയുന്നു. ഏറ്റവും ആരോഗ്യത്തോടെയിരിക്കേണ്ട സമയമാണ് ഗർഭകാലം എന്നും ജിമ്മിൽ വർക്കൗട്ട് നടത്തുന്നത് തനിക്ക് ശരീരത്തിന് ഏറെ സുഖം നൽകുന്നതായും ഇവർ പറയുന്നു. പൊലീസ് ഓഫീസർ കൂടിയായ ഭർത്താവ് റിസൽ മാർട്ടിനെസാണ് പരിശീലനങ്ങളിൽ യാൻയയെ സഹായിക്കുന്നത്.

 

Also Read: നിറവയറുമായി അനുഷ്ക; വൈറലായി വോഗിന്റെ മുഖചിത്രം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios