കൊച്ചി: കാലം മാറിയതോടെ വിവാഹ സങ്കല്‍പങ്ങളും മാറി. പണ്ടൊക്കെ ഫോട്ടോഷൂട്ട് എന്നുപറയുന്നത് വിവാഹദിവസം മാത്രമായിരുന്നെങ്കില്‍ ഇന്ന് അങ്ങനെയല്ല. ഇപ്പോള്‍ ട്രെന്‍ഡ് സേവ് ദ ഡേറ്റ് , പോസ്റ്റ് വെഡ്ഡിങ് എന്നിവയാണ്.  അങ്ങനെ ഒരു സേവ് ദ ഡേറ്റ് ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു.

റാം, ഗൗരി എന്നിവരുടെ സേവ് ദ ഡേറ്റ് ചിത്രങ്ങളായിരുന്നു അത്. കടൽത്തീരവും വെള്ളച്ചാട്ടവും പശ്ചാത്തലമാക്കിയാണ് ചിത്രങ്ങളെടുത്തത്. പ്രണയം പറയുന്ന ചിത്രങ്ങളായിരുന്നു അത്. കൊച്ചിയിലെ പിനക്കിള്‍ ഇവന്‍റ് പ്ലാനേഴ്സ് ആണ് ഈ മനോഹര നിമിഷങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍  ഗൗരിയുടെ വസ്ത്രമാണ് ചിത്രങ്ങളെ വൈറലാക്കിയത്. ഇപ്പോള്‍ ഇതാ ഈ ഫോട്ടോഷൂട്ടിന്‍റെ വീഡിയോയും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നു.
 

Read More: 'അവര്‍ മലയാളികളല്ല, ചീത്തവിളിയുണ്ടെങ്കിലും ഇപ്പോള്‍ വര്‍ക്ക് കൂടി'; വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നിലെ ...