ദീപാലി ഡിയോക്കര്‍ ആണ് ഹെയര്‍ സ്‌റ്റൈല്‍ ചെയ്തത്. അവ താരത്തിന് ക്ലാസിക് ലുക്ക് നല്‍കുന്നുണ്ട്. 

ലോക്ക്ഡൗണ്‍ കാലത്ത് താരങ്ങള്‍ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഫോട്ടോഷൂട്ടും മറ്റ് വിശേഷങ്ങളും അവര്‍ ആരാധകരുമായി നിരന്തം പങ്കുവയ്ക്കാറുണ്ട്. കുട്ടിക്കാലത്തെ ചിത്രങ്ങള്‍ മുതല്‍ പുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ വരെ , പാചകം മുതല്‍ വ്യായാമം വരെ...താരങ്ങള്‍ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

ബോളിവുഡ് നടി സായനി ഗുപ്തയും ഇത്തരത്തില്‍ നിരവധി പോസ്റ്റുകളാണ് ഈ ലോക്ക്ഡൗണ്‍ കാലത്ത് ആരാധകരുമായി പങ്കുവച്ചത്. താരം പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സാരിയാണ് ചിത്രങ്ങളില്‍ സായനിയുടെ വേഷം. 

View post on Instagram

ഈ സാരിക്ക് ഒരു പ്രത്യേകതയുമുണ്ട്. 40 വര്‍ഷം പഴക്കമുണ്ട് ഈ സാരിക്ക്. 40 വര്‍ഷം മുമ്പ് തന്‍റെ അമ്മ ധരിച്ച സാരിയാണിതെന്നും സായനി പോസ്റ്റിലൂടെ പറയുന്നു. ഒരു ഓഡിഷന് വേണ്ടിയാണ് സായനി തന്‍റെ അമ്മയുടെ സാരി തെരഞ്ഞെടുത്തത്. ക്രീം നിറത്തിലുള്ള ടസ്സര്‍ ബനാറസി സാരിയാണത്. റെഡും ഗോള്‍ഡും കലര്‍ന്ന എംബ്രോയിഡറി ബോര്‍ഡറാണ് സാരിയെ മനോഹരമാക്കുന്നത്. 

ദീപാലി ഡിയോക്കര്‍ ആണ് ഹെയര്‍ സ്‌റ്റൈല്‍ ചെയ്തത്. അവ താരത്തിന് ക്ലാസിക് ലുക്ക് നല്‍കുന്നുണ്ട്. താന്‍ സ്വയം മേക്കപ്പ് ചെയ്യുകയായിരുന്നു എന്നും സായനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

'ഓഡിഷനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍...ജനുവരിയിലായിരുന്നു, മേക്കപ്പ് സ്വന്തം കരവിരുതാണ്‌. എന്റെ അമ്മയുടെ 40 വര്‍ഷം മുമ്പുള്ള സാരി, ടസ്സര്‍ ബനാറസി സാരി'- താരം കുറിച്ചു. ഒപ്പം കൈയിലെ ബ്ലൂ നെയില്‍ പോളിഷ് കളയാന്‍ സമയം കിട്ടിയില്ല എന്നും സായനി പറയുന്നു. 

View post on Instagram
View post on Instagram
View post on Instagram

Also Read: പ്ലാവിന്‍റെ അടുത്ത് നിന്ന് വീണ്ടും ഷോണിന്‍റെ ചിത്രങ്ങള്‍; ഇതുതന്നെയാണോ പണിയെന്ന് ആരാധകര്‍...