Asianet News MalayalamAsianet News Malayalam

ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് പ്രീതി സിന്‍റ

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലാത്ത താരമാണ് പ്രീതി. വ്യായാമം ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചും ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും താരം നിരന്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്.

Scene From Preity Zintas Gym Diaries azn
Author
First Published Mar 22, 2023, 12:12 PM IST

സിനിമകളില്‍ സജീവമല്ലെങ്കില്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും ആരാധകരുമായി സംവദിക്കാറുള്ള ബോളിവുഡ് നടിയാണ് പ്രീതി സിന്‍റ. തന്റെ വ്യക്തിപരമായ വിശേഷങ്ങളും മറ്റുമെല്ലാം പ്രീതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്‍റെ വീട്ടില്‍ തയ്യാറാക്കിയ പച്ചക്കറി തോട്ടത്തിന്‍റെ ദൃശ്യങ്ങള്‍ വരെ പ്രീതി ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലാത്ത താരമാണ് പ്രീതി. വ്യായാമം ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചും ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും താരം നിരന്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ പുത്തന്‍ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രീതി. ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് വീഡിയോ ആണ് താരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്രചോദനം നല്‍കുന്ന വീഡിയോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Preity G Zinta (@realpz)

 

അതേസമയം, പ്രീതി സിന്റക്കും ഭര്‍ത്താവ് ജീന്‍ ഗൂഡനൗവിനും 2021 നവംബറിലാണ് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചത്. നടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ജിയ, ജയ് എന്നാണ് കുഞ്ഞുങ്ങളുടെ പേരെന്നും താരം ആരാധകരോട് പറഞ്ഞു. എന്നാല്‍ കുട്ടികളുടെ കൂടുതല്‍ വിശേഷങ്ങളോ ചിത്രങ്ങളോ ഒന്നും ഇരുവരും പരസ്യായി പങ്കുവയ്ക്കാറില്ല.  ഭര്‍ത്താവ് ജീനിനൊപ്പം യുഎസിലാണ് പ്രീതി താമസിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Preity G Zinta (@realpz)

 

Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ പതിവായി കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios