സാധാരണ ചുവപ്പ് ടൈ ധരിക്കാറുള്ള ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ ധരിച്ചത് മഞ്ഞ ടൈയാണ്. ഇതോടെ കാരണം തിരക്കി ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇന്ത്യയിലേക്ക് വിമാനം കയറുന്നതിന് തൊട്ടുമുമ്പ് വെളുത്ത ഷര്‍ട്ടും നീല പാന്‍റും വലിയ നീല കോട്ടും ചുവന്ന ടൈയുമായിരുന്നു ട്രംപിന്‍റെ വേഷം. എന്നാല്‍ ഇന്ത്യയിലേക്ക് പറന്നിറങ്ങിയപ്പോള്‍ ഈ ചുവന്ന ടൈ ഇല്ല, പകരം ഒരു മഞ്ഞ ടൈ. 

ഇതിന് പിന്നിലെ കാരണമാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ചര്‍ച്ച. ചിലര്‍ ഒട്ടും ചേരാത്ത മഞ്ഞ ടൈ ധരിച്ചതിന് ട്രംപിനെ പരിഹസിക്കുന്നു ചിലരാകട്ടെ കാരണം തേടുന്നു. അഹമ്മദാബാദില്‍ വിമാനമിറങ്ങുമ്പോള്‍ കറുപ്പ് കോട്ടും വെള്ള ഷര്‍ട്ടും കറുപ്പ് പാന്‍സുമായിരുന്നു വേഷം. എന്നാല്‍ കൂടെയുള്ള മഞ്ഞ ടൈ ആയിരുന്നു ഏവരുടെയും ശ്രദ്ധയില്‍പ്പെട്ടത്. 

ഇന്ത്യയില്‍ മഞ്ഞ നിറം സന്തോഷത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമായാണ് കാണുന്നതെന്നും അതിനാലാണ് ട്രംപ്  കടും മഞ്ഞ നിറമുള്ള ടൈ ധരിച്ചതെന്നുമാണ് ചിലരുടെ അവകാശവാദം. ഹിന്ദു വിശ്വാസികള്‍ മ‍ഞ്ഞ നിറത്തെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ചിലര്‍ പറയുന്നു. വെള്ള ജം സ്യൂട്ട് ആണ് മെലാനിയ ട്രംപ് ധരിച്ചത്. ഒപ്പം ഒലീവ് ഗ്രീന്‍ വെയ്സ്റ്റ് ബെല്‍ട്ടുമാണ് മെലാനിയയുടെ വേഷം.