ജന്മദിനത്തോട് അനുബന്ധിച്ച് പ്രമുഖ മോഡലും നടനുമായ മിലിന്ദ് സോമന്‍ പങ്കുവച്ച വേറിട്ട ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താരത്തിന്‍റെ 55-ാം പിറന്നാളിന്‍റെ ഭാഗമായാണ് പുതിയ പോസ്റ്റ്. 

ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടുന്ന ചിത്രമാണ് താരം ട്വിറ്ററിലൂടെ  പങ്കുവച്ചത്. 'ഹാപ്പ് ബെര്‍ത്ത് ഡേ ടു മീ. 55 ആന്‍റ് റണ്ണിംങ്' എന്നും താരം കുറിച്ചിട്ടുണ്ട്. 

 

ഭാര്യ അങ്കിതയാണ് ചിത്രം പകര്‍ത്തിയത്. ചിത്രത്തിന് അഭിപ്രായം രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

മുന്‍പും നഗ്നനായുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. ഫിറ്റ്നസില്‍ വളരെ അധികം ശ്രദ്ധിക്കുന്ന താരമാണ് മിലിന്ദ്. വര്‍ക്കൗട്ടിനൊപ്പം കൃത്യമായ ജീവിതചര്യകള്‍ കൂടിയുണ്ടെങ്കില്‍ പ്രായം വെറും 'നമ്പര്‍' മാത്രമായി അവശേഷിക്കുമെന്നാണ് മിലിന്ദിന്റെ വാദം. 

Also Read: ഇങ്ങനെ കൈ കുത്തി നില്‍ക്കാന്‍ പറ്റുമോ? മിലിന്ദ് സോമന്‍റെ വീഡിയോ വൈറല്‍...