പ്രമുഖ മോഡലും നടനുമായ മിലിന്ദ് സോമന്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൈ കുത്തി നില്‍ക്കുന്ന മിലിന്ദിന്‍റെ കിടിലന്‍ വര്‍ക്കൗട്ട് വീഡിയോ ആണിത്. 

മിലിന്ദ് തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കൈ കുത്തി തല കീഴായ് നില്‍ക്കുന്നത് ശരീരത്തിന്റെ  ബലം വര്‍ധിപ്പിക്കുമെന്നും മിലിന്ദ് കുറിച്ചു.  

 

അമ്പത്തിനാലുകാരനായ മിലിന്ദ് തന്‍റെ വര്‍ക്കൗട്ട് വീഡിയോകളൊക്കെ ആരാധകര്‍ക്കായി പതിവായി പങ്കുവയ്ക്കാറുണ്ട്. ഇരുപത്തിയെട്ടുകാരിയായ ഭാര്യ അങ്കിത കന്‍വാറും എണ്‍പത് കടന്ന അമ്മ ഉഷയും മിലിന്ദിനൊപ്പം വര്‍ക്കൗട്ടുകള്‍ ചെയ്യാറുണ്ട്.

 

Also Read: 'എണ്‍പതുകളില്‍ ഞാനും ഇങ്ങനെയായിരിക്കണേ'; വീഡിയോ പങ്കുവച്ച് മിലിന്ദ് സോമന്‍റെ ഭാര്യ...