Asianet News MalayalamAsianet News Malayalam

israel sex doll: ഇസ്രായേലി സൈനികയുടെ രൂപത്തിൽ സെക്സ് ഡോൾ, പേരും അവരുടെ തന്നെ; നടപടിക്കൊരുങ്ങി യുവതി

 ഈ യുവ വനിതാ ഓഫീസറുടെ മുഖച്ഛായയിൽ ഡോൾ ഉണ്ടാക്കിയ കമ്പനി അവരുടെ ചുണ്ടിനു താഴെയുള്ള മറുക് പോലും അതേപടി പാവയ്ക്ക് നൽകിയിട്ടുണ്ട്. 

Sex doll compaby makes real life replica doll of Woman Israeli  Defence force officer, she is fuming
Author
Israel, First Published Nov 29, 2021, 2:44 PM IST

സെക്സ് ടോയ്സിന്റെ(sex toys) മാർക്കറ്റ് വളരെ വലിയ ഒന്നാണ്. വളരെ വിലപിടിപ്പുള്ള, പലപ്പോഴും പ്രത്യേകിച്ച് പറഞ്ഞുണ്ടാക്കിക്കുന്ന ഉത്പന്നങ്ങളാണ് അവ. എന്നിരുന്നാലും, അവയ്ക്ക് പോലും മാർക്കറ്റിങ് ഒഴിവാക്കാനാവുന്ന ഒരു വില്പനതന്ത്രമല്ല. അതേസമയം, ഈ സെക്സ് ഡോളുകളുടെ(sex dolls), വിശേഷിച്ച് സ്ത്രീകളുടെ രൂപത്തിലുള്ള പാവകളുടെ നിർമാണത്തിൽ കമ്പനികളെ ഇപ്പോഴും കുഴപ്പത്തിൽ കൊണ്ട് ചാടിക്കുന്ന ഒരു ഘട്ടമാണ് അവയുടെ മുഖത്തിന്റെ ഛായ നിശ്ചയിയ്ക്കൽ. നിയമപ്രകാരം ഒരു സ്ത്രീയുടെ മുഖസാദൃശ്യമുള്ള ഡോൾ ഉണ്ടാക്കുന്നതിന് അവരുടെ സമ്മതം അത്യന്താപേക്ഷിതമാണ് എന്നതുതന്നെ കാരണം. പലപ്പോഴും ഈ ഒരു വിഷയത്തിൽ ഉണ്ടാകുന്ന അഭിപ്രായ ഭിന്നതകൾ ഒടുവിൽ എത്തിച്ചേരുക നിയമ പോരാട്ടങ്ങളിലും മാനനഷ്ട കേസുകളിലുമാണ്. 

Sex doll compaby makes real life replica doll of Woman Israeli  Defence force officer, she is fuming

അത്തരത്തിൽ ഒരു സംഭവമാണ് അടുത്തിടെ നടന്നിരിക്കുന്നത്. ഇസ്രായേലി സൈന്യത്തിലെ ഒരു മുൻ ഉദ്യോഗസ്ഥയാണ് യേൽ കോഹെൻ ആരിസ്. ലക്ഷക്കണക്കിന് ഫാൻസും, ഇൻസ്റ്റാഗ്രാമിൽ അത്രതന്നെ ഫോളോവേഴ്സും ഉള്ള ഒരു ഇൻഫ്ലുവൻസർ കൂടിയാണ് അവർ. കഴിഞ്ഞ ദിവസം വല്ലാത്ത അരിശത്തോടെ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇടുകയുണ്ടായി. "എന്റെ അനുവാദം കൂടാതെ ഒരു വലിയ സെക്സ് ഡോൾ കമ്പനി ഒരു പാവയെ ഉണ്ടാക്കി വില്പന നടത്തുന്ന വിവരം അറിയാൻ ഇടയായി. ഞാൻ തമാശയ്ക്ക് പറയുകയല്ല. ശരിക്കും അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുന്നു. അവർ അതിന് യേൽ എന്ന് പേരുപോലും ഇട്ടിട്ടുണ്ട്. ഞാൻ ആകെ അമ്പരന്ന് ഇരിക്കുകയാണ്. എങ്ങനെയാണ് ഇതിനോട് പ്രതികരിക്കേണ്ടത് എന്ന് സത്യത്തിൽ എനിക്കറിയില്ല." എന്നാണ് അവർ തന്റെ പോസ്റ്റിൽ കുറിച്ചത്.  ഇസ്രായേലിലെ ടെലിവിഷൻ ചാനലുകൾ ഇതിനകം തന്നെ അതൊരു വാർത്തയാക്കിക്കഴിഞ്ഞു എന്നും അവർ പറയുന്നുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Yael Cohen Aris (@yael1c)

ഡോൾ സ്റ്റുഡിയോ (Doll Studio) എന്നാണ് ഈ പാവ നിർമാണ കമ്പനിയുടെ പേര്. ഈ യുവ വനിതാ ഓഫീസറുടെ മുഖച്ഛായയിൽ ഡോൾ ഉണ്ടാക്കിയ കമ്പനി അവരുടെ ചുണ്ടിനു താഴെയുള്ള മറുക് പോലും അതേപടി പാവയ്ക്ക് നൽകിയിട്ടുണ്ട്. കമ്പനിയെ തന്റെ പ്രതിഷേധം അറിയിച്ച യുവതി, നിയമ നടപടിക്കും ഒരുങ്ങുകയാണ് എന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട്  ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios