ഴ്ചയില്‍ ആറുദിവസം ആറുതവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് തന്‍റെ ജീവനക്കാരോട് നിര്‍ദേശിച്ച് ആലിബാബയുടെ ഉടമയായ ജാക്ക് മാ. ആഴ്ചയില്‍ ആറ് ദിവസം, ആറ് തവണ, ഓരോ പ്രാവശ്യവും ദീര്‍ഘനേരം സെക്‌സില്‍ ഏര്‍പ്പെടണമെന്നാണ് അദ്ദേഹം തൊഴിലാളികളോട് നിര്‍ദ്ദേശിക്കുന്നത്. ‘669 തിയറി’ എന്നാണ് ഈ രീതിയെ ജാക്ക് മാ വിശേഷിപ്പിക്കുന്നത്. 

ഇതില്‍ ഒന്‍പത് എന്നത് ചൈനീസ് ഭാഷയില്‍ ദീര്‍ഘനേരം എന്ന അര്‍ഥം വരുന്ന വാക്കിനെ സൂചിപ്പിക്കുന്നതാണ്. കമ്പനിയുടെ ആസ്ഥാനത്ത് എല്ലാവര്‍ഷവും നടത്തുന്ന സമൂഹ വിവാഹത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ 996 എന്നൊരു തിയറിയും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. 

രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ ആഴ്ചയില്‍ ആറ് ദിവസം ഒരാള്‍ ജോലി ചെയ്യാന്‍ തയ്യാറാകണമെന്നാണ് ആ തിയറിയിലൂടെ അദ്ദേഹം ആവശ്യപ്പെട്ടത്. സാങ്കേതിക മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ജീവനക്കാരെ സംബന്ധിച്ചാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവച്ചത്.

തൊഴിലിനായി 996-ഉം ജീവിതത്തില്‍ 669-നുമാണ് വേണ്ടതെന്നാണ് ജാക്ക് മാ പറഞ്ഞുവെക്കുന്നത്. എങ്കില്‍, ഉല്‍പ്പാദന ക്ഷമതയും വ്യാവസായിക സാധ്യതകളും വര്‍ദ്ധിക്കുമെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.