സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ എപ്പോഴും സ്ത്രീകള്‍ മുന്നിലാണ്. മേക്കപ്പ് വസ്തുക്കളിലൂടെയെങ്കിലും സുന്ദരിയായിരിക്കാന്‍ അവര്‍ എപ്പോഴും ആഗ്രഹിക്കുന്നു,  വീടിനുളളില്‍ പോലും മേക്കപ്പ് ചെയ്യുന്ന സ്ത്രീകളും നമ്മുക്ക് ചുറ്റുമുണ്ട്.

 സെക്സിന് മുന്‍പും ഒന്ന് സുന്ദരിയായിയിരിക്കാന്‍ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കും. എന്നാല്‍ സെക്സ് ചെയ്യുന്നതിന് മുന്‍പ് മേക്കപ്പ് ചെയ്യാന്‍ സ്ത്രീകള്‍ക്ക് മടിയാണ്.  ഇനി ആ മടി കാണിക്കേണ്ട. 'സെക്സ് പ്രൂഫ് മേക്കപ്പ്' അതിനൊരു പരിഹാരമാണ്. ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന 'സെക്സ് പ്രൂഫ് മേക്കപ്പ്' വിപണി കീഴടക്കുകയാണ്. 

സെക്സിന് ശേഷവും നിങ്ങളുടെ മേക്കപ്പ് അതുപോലെ നിലനില്‍ക്കും എന്നതാണ് സെക്സ് പ്രൂഫ് മേക്കപ്പിന്‍റെ പ്രത്യേകത. ഇവ പെട്ടെന്ന് മാഞ്ഞുപോവുകയുമില്ല, പടരുകയുമില്ല. 'Heaux Cosmetics' ആണ് പുത്തന്‍ സെക്സ് പ്രൂഫ് മേക്കപ്പ് വിപണിയിലെത്തിച്ചത്.

ലിപ്സ്റ്റിക്കും ഐലെനറും  ജെല്ലുകളും പൌഡറും തുടങ്ങി 25 ഉല്‍പന്നങ്ങള്‍ അടങ്ങിയ മേക്കപ്പ് കിറ്റാണിത്. ഇവ ഉപയോഗിച്ചതിന് ശേഷം സെക്സിലേര്‍പ്പെട്ടാലും ഇവ ഒരിക്കലും മാഞ്ഞുപോകില്ല, അതേ പോലെ തന്നെ നിലനില്‍ക്കുമെന്നും കമ്പന അവകാശപ്പെടുന്നു. ഓണ്‍ലൈനിലൂടെ നിരവധി പേര്‍ ഇത് ഓര്‍ഡര്‍ ചെയ്യുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.