Asianet News MalayalamAsianet News Malayalam

പങ്കാളികൾക്കിടയിൽ സെക്‌സ് കുറഞ്ഞു, സ്വയംഭോഗം കൂടി - കൊവിഡ് കാലത്തെ ട്രെൻഡ് ഇങ്ങനെ

ലോക്ക് ഡൌൺ സ്ട്രെസ് കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പങ്കാളികൾ സ്വയം ലൈംഗിക ആനന്ദം കണ്ടെത്താൻ ശ്രമിക്കുന്നതെന്ന് സർവേ പറയുന്നു

sex reduced masturbation increased during covid lock down trend
Author
Canada, First Published Aug 31, 2021, 12:42 PM IST

2020 മാർച്ചോടെ കൊവിഡിന്റെ പേരിൽ ക്വാറന്റൈനിൽ കയറിയതാണ് ലോകം. പൊതുജനം കുടുംബസമേതം പടിയടച്ചു വീട്ടിലിരിക്കുന്ന സാഹചര്യമുണ്ടായപ്പോൾ മീഡിയ ആദ്യം പ്രവചിച്ചത്, ഒമ്പതുമാസങ്ങൾക്കപ്പുറം വരാനിരിക്കുന്നത് ഒരു 'ബേബി ബൂം' ആണ് എന്നായിരുന്നു. പുറത്തേക്ക് ഒന്നിറങ്ങാൻ പോലും പറ്റാതെ നാലു ചുവരുകൾക്കുള്ളിൽ അടച്ചിരിക്കുന്ന പങ്കാളികൾ പിന്നെങ്ങനെ നേരം പോക്കും എന്നാണ് കരുതേണ്ടത്? 

എന്നാൽ മീഡിയക്ക് തെറ്റി. കനേഡിയൻ ജനതയുടെ ലൈംഗിക ജീവിതങ്ങളെ ലോക്ക് ഡൌൺ വളരെ ദോഷകരമായി ബാധിച്ചിരിക്കുന്നു എന്നാണ് അടുത്തിടെ യുബിസി സെക്ഷ്വൽ റിസർച്ച് നടത്തിയ ചില സർവേകൾ തെളിയിക്കുന്നത്. കാനഡയിലെ എല്ലാ പ്രൊവിൻസുകളിൽ നിന്നുമായി 1019 പേരെ ഉൾപ്പെടുത്തി നടത്തിയതാണ് ഈ സർവേ. 

ഈ പഠനത്തിലൂടെ പുറത്തുവന്ന ഒരു പ്രധാന വസ്തുത, ഇങ്ങനെ ലോക്ക് ഡൌൺ കാലത്ത് ഒരുമിച്ച് താമസിക്കുന്ന പങ്കാളികൾക്കിടയിൽ സെക്സിൽ ഏർപ്പെടുന്നത് കുറയുകയും, പകരം ഇരുപങ്കാളികളും സ്വയംഭോഗത്തിൽ ഏർപ്പെടുന്നത് വർധിക്കുകയും ചെയ്തു എന്നാണ്. ഇത്, ഒരുമിച്ച് ഒരു കൂരയ്ക്ക് കീഴിൽ വാതിലടച്ചു കഴിയേണ്ടി വരുന്ന സാഹചര്യത്തിൽ പങ്കാളികൾ തകർത്തു സെക്സിൽ ഏർപ്പെടും എന്നും, അതിന്റെ ഫലമായി നാട്ടിലെ പ്രസവങ്ങളുടെ തോത് വർധിക്കും എന്നുമുള്ള മീഡിയയുടെ ആദ്യ ഘട്ട പ്രവചനങ്ങൾക്ക് എതിരാണ്. എന്നാൽ, ഈ ഒരു ട്രെൻഡ് ഒരുമിച്ച് താമസിക്കുന്ന പങ്കാളികൾക്കിടയിലാണ് കൂടുതൽ എന്നും, വേറിട്ട് താമസിക്കുന്ന പങ്കാളികൾ തമ്മിൽ ഇപ്പോഴും അതേ തീവ്രതയോടെ തന്നെ ലൈംഗിക ബന്ധങ്ങൾ നടക്കുന്നുണ്ട് എന്നും പഠനം പറയുന്നു. ലോക്ക് ഡൌൺ കാലത്ത് സെക്സിനിടയിൽ നടക്കുന്ന  വയലൻസും കൂടിയതായി ഇതേ പഠനം സൂചിപ്പിക്കുന്നു. 
.
സാമ്പത്തിക പ്രയാസങ്ങൾ, രോഗം വരുമോ എന്നുള്ള ഭീതി, സാമൂഹിക ജീവിതം വിലക്കപ്പെട്ടതു കൊണ്ടുള്ള മാനസികസമ്മർദ്ദം തുടങ്ങിയവയാണ് ഒരുമിച്ചു ജീവിക്കുന്ന പങ്കാളികൾക്കിടയിലെ സെക്സ് കുറയാൻ കാരണമായത് എന്നൊരു നിരീക്ഷണവും ഇത് മുന്നോട്ടു വെക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ലോക്ക് ഡൌൺ സ്ട്രെസ് കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ പങ്കാളികൾ സ്വയം ലൈംഗിക ആനന്ദം കണ്ടെത്താനുള്ള പരിശ്രമങ്ങളിലേക്ക് നീങ്ങുന്നത് എന്നും സര്വേഫലങ്ങൾ പറയുന്നു. 

Follow Us:
Download App:
  • android
  • ios