ആരാധകരെ കാണാനും അവരുമായി സംസാരിക്കാനും അവരെ ചേര്‍ത്തുപിടിക്കാനും എപ്പോഴും ഓര്‍ത്തിട്ടുള്ളൊരു താരം കൂടിയാണ് ഷാരൂഖ് എന്നും പറയാം. ഇപ്പോഴിതാ ക്യാൻസര്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആരാധികയെ, അവരുടെ അഭ്യര്‍ത്ഥന മാനിച്ച് ഷാരൂഖ് കണ്ടിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. വെള്ളിത്തിരയിലെ മിന്നും വിജയങ്ങള്‍ ഷാരൂഖിനെ ഇന്ത്യൻ സിനിമയുടെ തന്നെ നെറുകിലെത്തിച്ചപ്പോഴും ആരാധകരോടുള്ള വിനയപൂര്‍വമുള്ള പെരുമാറ്റമാണ് ഷാരൂഖിനെ ജനങ്ങളുടെ താരമാക്കി നിലനിര്‍ത്തിയത്.

ആരാധകരെ കാണാനും അവരുമായി സംസാരിക്കാനും അവരെ ചേര്‍ത്തുപിടിക്കാനും എപ്പോഴും ഓര്‍ത്തിട്ടുള്ളൊരു താരം കൂടിയാണ് ഷാരൂഖ് എന്നും പറയാം. ഇപ്പോഴിതാ ക്യാൻസര്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആരാധികയെ, അവരുടെ അഭ്യര്‍ത്ഥന മാനിച്ച് ഷാരൂഖ് കണ്ടിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

എന്നാല്‍ നേരിട്ടല്ല, വീഡിയോ കോളിലൂടെയാണ് അറുപതുകാരിയായ ആരാധികയെ ഷാരൂഖ് കണ്ടത്. കൊല്‍ക്കത്ത സ്വദേശിയായ ശിവാനിക്ക് സാധ്യമായ ചികിത്സയെല്ലാം നല്‍കിക്കഴിഞ്ഞതാണ്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാണ് നിലവിലുള്ളത്.

സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് ശിവാനി മകള്‍ പ്രിയയുടെ സഹായത്തോടെ നേരത്തേ ഒരു വീഡിയോയിലൂടെ തന്‍റെ അവസാന ആഗ്രഹമായി ഷാരൂഖ് ഖാനെ കാണണമെന്ന് അഭ്യര്‍ത്ഥിച്ചത്. എങ്ങനെയാണ് പക്ഷേ ഈയൊരു കൂടിക്കാഴ്ചയ്ക്ക് അവസരം കിട്ടുകയെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഇവര്‍ വീഡിയോയിലൂടെ പറഞ്ഞിരുന്നു. 

ഈ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. തുടര്‍ന്നാണ് ഷാരൂഖ് ഇവരെ ബന്ധപ്പെട്ടത്. വീഡിയോ കോളില്‍ താരം സംസാരിച്ചതിന്‍റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. നാല്‍പത് മിനുറ്റോളം ശിവാനിയുമായി സംസാരിച്ച താരം ഇവരെ ചികിത്സയ്ക്ക് വേണ്ടി സാമ്പത്തികമായി സഹായിക്കുമെന്നും കൊല്‍ക്കത്തയില്‍ വരുമ്പോള്‍ കാണുമെന്നും വാഗ്ദാനം നല്‍കി. ശിവാനിയുടെ മകള്‍ പ്രിയയുടെ വിവാഹത്തിന് വരുമെന്നും അന്ന് ശിവാനിയുടെ കൈ കൊണ്ട് തനിക്ക് മീൻ വിഭവങ്ങളുണ്ടാക്കി തരണമെന്നും താരം പറഞ്ഞുവത്രേ. 

രോഗം തീര്‍ത്ത നിരാശയിലും വേദനയിലും മുങ്ങിപ്പോയ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് കരുത്തും പ്രതീക്ഷയും പകരുന്ന വാക്കുകളാണ് ഷാരൂഖ് പറഞ്ഞത്. തീര്‍ച്ചയായും താരത്തിന്‍റെ ഈ മനസിന് നന്ദി പറഞ്ഞേ തീരൂ എന്നാണ് ഈ വാര്‍ത്തയോട് പ്രതികരിക്കുന്നവരെല്ലാം പറയുന്നത്.

Also Read:- നടൻ ആശിഷ് വിദ്യാര്‍ഥിക്ക് രണ്ടാം വിവാഹം; പ്രായം ചര്‍ച്ചയാകുന്നു...

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News