ബോളിവുഡിലെ ഹോട്ട് നായകനാണ് ഷാഹിദ് കപൂര്‍. ഈ 38കാരന് ആരാധികമാരേയുളളൂ. ‘അർജുൻ റെഡ്ഡി’ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് ആയ കബീർ സിങാണ് ഷാഹിദിന്‍റ്  റീലീസാകാന്‍ പോകുന്ന ചിത്രം.  ആരാധകരെ എപ്പോഴും ഞെട്ടിക്കുന്ന ലുക്കുകളിലാണ് താരം ഓരോ സിനിമയിലും എത്തുന്നത്. ഉഡ്താ പഞ്ചാബ്, പദ്മാവത് , കബീർ സിങ് ഒക്കെ അതിന്‍റെ ഉദാഹരണങ്ങളാണ്.

കബീർ സിങിനായി ധാരാളം സമയം എടുത്താണ് ആ ലുക്കിലെത്തിയത് എന്ന് താരം തന്നെ പല ഇന്‍റര്‍വ്യൂകളിലും പറഞ്ഞിട്ടുണ്ട്. യുവതലമുറ ഷാഹിദിന്‍റെ സിക്സ് പാക്കിന്‍റെ പുറകെയാണ്. ശരീരത്തിലെ മസിലുകള്‍ പെരുപ്പിക്കാനായി കഠിന പരിശ്രമം ഒന്നും വേണ്ട എന്നാണ് ഷാഹിദിന്‍റെ ഡയറ്റ് സൂചിപ്പിക്കുന്നത്. അബാസ് അലിയാണ് ഷാഹിദിന്‍റെ ട്രെയിനര്‍.

അദ്ദേഹമാണ് ചോക്ലേറ്റ് ലുക്കില്‍ നിന്നും ഷാഹിദിനെ പൗരുഷ ലുക്കിലാക്കിയത്. ഷാഹിദിന് ഡാന്‍സ് ഇഷ്ടമാണ്. അതും മനസ്സിലാക്കിയുളള വ്യായാമമാണ് അബാസ് ഷാഹിദിന് നല്‍കിയിട്ടുളളത്. ഷാഹിദ് വെജിറ്റേറിയനാണ്. പ്രോട്ടീനും അമിനോ ആസിഡും എനര്‍ജിയും ലഭിക്കുന്ന ഭക്ഷണമാണ് ഷാഹിദ് ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്രൗണ്‍ റൈസാണ് ഷാഹിദ് കഴിക്കുന്നത്. ഷാഹിദിന്‍റെ മസിലുകളുടെ രഹസ്യം ആനിമല്‍ ഫാറ്റും പ്രോട്ടീനുമാണെന്ന് അബാസ് പറയുന്നു.

പുഷ് അപ്പ്, കാര്‍ഡിയോ എന്നിവയാണ് പ്രധാനമായി ഷാഹിദ് ചെയ്യുന്ന വ്യായാമങ്ങള്‍. ആഴ്ചയില്‍ ആറ് ദിവസം രണ്ട് മണിക്കൂര്‍ എങ്കിലും ഷാഹിദ് വ്യായാമം ചെയ്യും.