ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ എപ്പോഴും പിടിച്ചുപറ്റാറുള്ള താരം കൂടിയാണ് സഞ്ജയ് കപൂറിന്റെ മകളായ ഷനായ.

ബോളിവുഡിന്‍റെ പ്രിയപ്പെട്ട താരപുത്രിയാണ് ഷനായ കപൂര്‍. ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ എപ്പോഴും പിടിച്ചുപറ്റാറുള്ള താരം കൂടിയാണ് സഞ്ജയ് കപൂറിന്റെ മകളായ ഷനായ.

ഷനായയുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വെള്ള നിറത്തിലുള്ള ഒരു എത്തിനിക് കുര്‍ത്തയിലാണ് താരം തിളങ്ങിയത്. ഒപ്പം ഷറാറ പാന്‍റ്സാണ് ധരിച്ചിരിക്കുന്നത്. 

View post on Instagram

View post on Instagram

കണ്ടാല്‍ വളരെ സിംപിള്‍ ആണെങ്കിലും അര്‍പിത മെത്ത ഡിസൈന്‍ ചെയ്ത ഈ കുര്‍ത്ത-ഷറാറ സെറ്റിന്‍റെ വില 1.7 ലക്ഷം രൂപയാണ്. ഷനായയുടെ സ്റ്റൈലിസ്റ്റാണ് ചിത്രങ്ങളാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Also Read: കാഷ്വൽ ലുക്കില്‍ ദീപിക പദുകോണ്‍; ബാഗിന്‍റെ വില കേട്ട് അമ്പരന്ന് ആരാധകര്‍!