ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈജിപ്തില്‍ സഞ്ചാരികള്‍ എപ്പോഴുമെത്തുന്നൊരു ബീച്ചില്‍ ഇരുപത്തിമൂന്നുകാരനെ അച്ഛന്‍റെ കൺമുന്നിൽ വച്ചുതന്നെ ഒരു സ്രാവ് കടിച്ചുവലിച്ച് കൊണ്ടുപോകുന്നതിന്‍റെ വീഡിയോ വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഏറെ ഭീതിപ്പെടുത്തുന്ന വീ‍ഡിയോ, പല ബീച്ചുകളിലും സഞ്ചാരികള്‍ക്കുള്ള സുരക്ഷയെ ചോദ്യം ചെയ്യുന്നതായിരുന്നു.

വിനോദസഞ്ചാരികള്‍ സ്വതന്ത്രമായി സമയം ചെലവിടുന്ന ബീച്ചുകള്‍ ഏറെയുണ്ട്. അപകടസാധ്യതകള്‍ കുറഞ്ഞ മേഖലകളിലാണ് ഇത്തരത്തില്‍ സഞ്ചാരികളെ സ്വതന്ത്രമായി വിടാറ്. അപകടസാധ്യതയെന്നാല്‍ വലിയ തിരമാലകളോ, കടല്‍ക്ഷോഭമോ മാത്രമല്ല കടല്‍ജീവികളില്‍ നിന്നുള്ള ആക്രമണവും ഇതിലുള്‍പ്പെടും. 

ഇത്തരത്തില്‍ ടൂറിസ്റ്റുകള്‍ അധികമായി എത്തുന്ന ബീച്ചുകളില്‍ ആരും അപകടങ്ങളെച്ചൊല്ലി ഭയപ്പെടാറുമില്ല. എന്നാലിതാ വൈറലായൊരു വീഡ‍ിയോ നോക്കൂ. വിനോദസഞ്ചാരികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നൊരു ബീച്ചാണിത്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് ഈ ബീച്ചുള്ളത്. ഇവിടെ പെടുന്നനെ തീരത്തോട് ചേര്‍ന്നുതന്നെ ഒരു സ്രാവ് നീന്തിയെത്തുന്ന കാഴ്ചയാണ് വീഡിയോയില്‍ കാണുന്നത്. 

സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നിരവധി സഞ്ചാരികള്‍ ആഹ്ളാദപൂര്‍വം സമയം ചെലവിടുകയാണ്. ചിലര്‍ തീരത്ത് നിന്ന് അല്‍പം ദൂരെയെല്ലാം നീന്തുന്നുണ്ട്. ഇതിനിടെ അതുവഴിയൊരു ഡോള്‍ഫിൻ നീന്തിപ്പോയത്രേ. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡോള്‍ഫിനെ കാണാതായെന്നും പകരം വെള്ളത്തില്‍ കണ്ടത് ഒരു സ്രാവിന്‍റെ ഭാഗങ്ങളാണെന്നും ദൃക്സാക്ഷികള്‍ പറയുന്നു. 

വൈറലായ വീഡിയോയിലും നീന്തുന്ന സ്രാവിന്‍റെ ഭാഗങ്ങള്‍ കാണാം. സ്രാവിന് അപ്പുറത്തും സഞ്ചാരികള്‍ നീന്തിക്കളിക്കുന്നുണ്ട്. എന്നുവച്ചാല്‍ പലരും അപകടത്തില്‍ നിന്ന് ഭാഗ്യവശാല്‍ രക്ഷപ്പെട്ടു. സ്രാവുകള്‍ എല്ലായ്പോഴും മനുഷ്യരെ ആക്രമിക്കണമെന്നില്ല. പക്ഷേ സ്രാവുകള്‍ അരികിലൂടെ കടന്നുപോകുന്നത് എന്തുകൊണ്ടും അപകടം തന്നെയാണ്. 

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈജിപ്തില്‍ സഞ്ചാരികള്‍ എപ്പോഴുമെത്തുന്നൊരു ബീച്ചില്‍ ഇരുപത്തിമൂന്നുകാരനെ അച്ഛന്‍റെ കൺമുന്നിൽ വച്ചുതന്നെ ഒരു സ്രാവ് കടിച്ചുവലിച്ച് കൊണ്ടുപോകുന്നതിന്‍റെ വീഡിയോ വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഏറെ ഭീതിപ്പെടുത്തുന്ന വീ‍ഡിയോ, പല ബീച്ചുകളിലും സഞ്ചാരികള്‍ക്കുള്ള സുരക്ഷയെ ചോദ്യം ചെയ്യുന്നതായിരുന്നു. കൊല്ലപ്പെട്ട യുവാവിന്‍റെ ശരീരം ഛിന്നഭിന്നമായാണ് പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. യുവാവിനെ കൊന്ന സ്രാവിനെ രോഷാകുലരായ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തല്ലിക്കൊല്ലുകയും ചെയ്തിരുന്നു.

Also Read:- കൈക്കുഞ്ഞുമായി മഴയത്ത് പെട്ടുപോയ കുടുംബത്തിന് സഹായമായി പൊലീസ്; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

മഴയോട് മഴ |Rain| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News