ശശി തരൂരിന്‍റെ വേഷം തന്നെയാണ് ഇങ്ങനെയൊരു സംശയം ആളുകളില്‍ ഉയരാന്‍ കാരണമായതും. തലപ്പാവും പൂമാലയുമണിഞ്ഞാണ് തരൂർ ദമ്പതിമാരെ ആശിർവദിക്കാന്‍ എത്തിയത്. 

നവദമ്പതിമാർക്ക് (newlyweds) ആശംസയേകാന്‍ എത്തിയ എംപി ശശി തരൂരിന്‍റെ (Shashi Tharoor ) ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ (Social media) വൈറലായിരുന്നു. അർബെയ്ൻ മീഡിയ നെറ്റ്വര്‍ക്കിന്‍റെ സിആഒ അഭിഷേക് കുൽക്കർണിയുടെയും പൈലറ്റായ ചാഹത് ദലാലിന്റെയും വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളാണ് വൈറലായത്. 

എന്നാല്‍ ഇതിൽ ആരാണ് ശരിക്കും വരൻ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ശശി തരൂരിന്‍റെ വേഷവും ലുക്കും തന്നെയാണ് ഇങ്ങനെയൊരു സംശയം ആളുകളില്‍ ഉയരാന്‍ കാരണമായതും. തലപ്പാവും പൂമാലയുമണിഞ്ഞാണ് തരൂർ ദമ്പതിമാരെ ആശിർവദിക്കാന്‍ എത്തിയത്. 

തരൂർ വിവാഹത്തിന് എത്തിയതിനെക്കുറിച്ച് അഭിഷേക് തന്നെയാണ് ചിത്രങ്ങളടക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. തന്‍റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളിലും അനുഗ്രഹം നേരാന്‍ മറക്കാത്ത മനുഷ്യനാണ് തരൂർ എന്ന് കുറിച്ചാണ് അഭിഷേക് ചിത്രങ്ങൾ പങ്കുവച്ചത്. എന്നാല്‍ ചിത്രങ്ങള്‍ വൈറലായതോടെ, വരനെക്കാള്‍ ലുക്കിലാണല്ലോ തരൂര്‍ എന്ന കമന്റുകൾ ഉയര്‍ന്നു. 

Scroll to load tweet…

ഐവറി നിറത്തിലുള്ള ഷെർവാണി ധരിച്ച് വരനും പിങ്ക് ലെഹങ്ക ധരിച്ച് ചാഹതും വേദിയിലെത്തിയപ്പോൾ മഞ്ഞ നിറത്തിലുള്ള ജുബ്ബയും ഒപ്പം ജാക്കറ്റും ധരിച്ചാണ് തരൂര്‍ തിളങ്ങിയത്. വസ്ത്രത്തേക്കാൾ തരൂരിന്റെ തലപ്പാവും കഴുത്തിലണിഞ്ഞ പൂമാലയുമാണ് വരനായി തോന്നിപ്പിക്കാൻ കാരണമായത്.

Scroll to load tweet…

ഇതിൽ ആരാണ് ശരിക്കും വരൻ എന്നാണ് പലരും കമന്റ് ചെയ്തത്. തരൂരിന്റെ വിവാഹമാണെന്നു തെറ്റിദ്ധരിച്ചു എന്നും ചിലര്‍ കമന്‍റ് ചെയ്തു. 

Scroll to load tweet…
Scroll to load tweet…

Also Read: 'എനിക്ക് ലെഹങ്ക വേണ്ട, മണ്ഡപത്തിലേയ്ക്ക് ഇങ്ങനെ പോയാല്‍ മതി'; വൈറലായി വധുവിന്‍റെ വീഡിയോ