സാധാരണഗതിയില്‍ ആളുകള്‍ ഉപയോഗിക്കാത്ത വാക്കുകള്‍ വളരെ സാധാരണമായി ഉപയോഗിക്കുകയും അതിന്റെ പേരില്‍ അദ്ദേഹം സവിശേഷമായ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ട്രോളുകള്‍ തയ്യാറാക്കുന്ന വിരുതന്മാരാകട്ടെ, ഇതിന്റെ പേരില്‍ ശശി തരൂരിനെ ഒരു മുഖ്യ കഥാപാത്രം തന്നെ ആക്കാറുമുണ്ട്

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധേയനായ നേതാവാണ് ശശി തരൂര്‍. ട്വിറ്ററില്‍ വളരെ സജീവമായി തുടരുന്ന ശശി തരൂരിന്റെ മറ്റൊരു പ്രത്യേകതയാണ് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം. 

സാധാരണഗതിയില്‍ ആളുകള്‍ ഉപയോഗിക്കാത്ത വാക്കുകള്‍ വളരെ സാധാരണമായി ഉപയോഗിക്കുകയും അതിന്റെ പേരില്‍ അദ്ദേഹം സവിശേഷമായ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ട്രോളുകള്‍ തയ്യാറാക്കുന്ന വിരുതന്മാരാകട്ടെ, ഇതിന്റെ പേരില്‍ ശശി തരൂരിനെ ഒരു മുഖ്യ കഥാപാത്രം തന്നെ ആക്കാറുമുണ്ട്. 

അത്തരത്തില്‍ ശശി തരൂരിന്റെ പേരില്‍ പ്രചരിക്കുന്നൊരു വാട്ട്‌സ് ആപ്പ് ഫോര്‍വേര്‍ഡ് അദ്ദേഹം തന്നെ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുകയാണിപ്പോള്‍. ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡുകളില്‍ ഏറ്റവും പ്രശസ്തമായ ഭേല്‍ പുരിയുടെ റെസിപ്പി, ശശി തരൂര്‍ തയ്യാറാക്കിയത് എന്ന പേരിലാണ് വാട്ട്‌സ് ആപ്പ് ഫോര്‍വേര്‍ഡ്. 

വളരെയധികം വര്‍ണിച്ചുകൊണ്ടാണ് ഇതില്‍ ഓരോ ചേരുവയെ കുറിച്ചും പറയുന്നത്. 'പശ്ചിമഘട്ട മലനിരകളിലെ മഴക്കാടുകളില്‍ നിന്നുള്ള വന്യവും സവിശേഷവും ക്രിസ്പിയുമായ ധാന്യം...' എന്ന് തുടങ്ങുന്ന കുറിപ്പ് വളരെ രസകരമായാണ് പറഞ്ഞുതീരുന്നത്. ശശി തരൂര്‍ ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്നതിന് തുല്യമായാണ് ഭേല്‍ പൂരി റെസിപ്പി എഴുതി തയ്യാറാക്കിയിരിക്കുന്നത്. 

ഏറ്റവും ഒടുവിലായാണ് അദ്ദേഹത്തിന്റെ പേരും ചേര്‍ത്തിരിക്കുന്നത്. ഏതായാലും വാട്ട്‌സ് ആപ്പില്‍ നിന്ന് കിട്ടിയതാണെന്ന അടിക്കുറിപ്പുമായി അദ്ദേഹം തന്നെ ട്വിറ്ററില്‍ പങ്കുവച്ചതോടെ ഇത് വീണ്ടും വലിയ തോതിലാണ് ശ്രദ്ധ നേടുന്നത്. നിരവധി പേരാണ് ഇത് വീണ്ടും പങ്കുവയ്ക്കുന്നത്. 

Scroll to load tweet…

ഇതിനിടെ മറ്റ് സ്ട്രീറ്റ് ഫുഡുകളുടെ റെസിപ്പി കൂടി ഇത്തരത്തില്‍ വിശദമായി എഴുതി പങ്കുവയ്ക്കുമോ എന്ന് ശശി തരൂരിനോട് നര്‍മ്മം കലര്‍ത്തി ചോദിക്കുന്നവരും കുറവല്ല.

Also Read:- മണലില്‍ പാകം ചെയ്‌തെടുത്ത കിടിലന്‍ 'ഐറ്റം'; വൈറലായി വീഡിയോ...