ഒരാളെ കാണാതാകുമ്പോൾ നൽകുന്ന അറിയിപ്പ് പോലെയാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഷെർവാണി ധരിച്ച ഒരു യുവാവിന്‍റെ ചിത്രമാണ് പരസ്യത്തിന് നല്‍കിയിരിക്കുന്നത്.

വ്യത്യസ്തവും രസകരവുമായ ഒരു പത്ര പരസ്യമാണ് (Creative ad) ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. കൊൽക്കത്തയിലെ ഷെർവാണി (sherwani) നിർമാതാക്കളായ സുൽത്താന്‍ കമ്പനിയാണ് ഇത്തരമൊരു പരസ്യത്തിനു പിന്നിൽ. ഒരാളെ കാണാതാകുമ്പോൾ നൽകുന്ന അറിയിപ്പ് പോലെയാണ് പരസ്യം നല്‍കിയിരിക്കുന്നത്. 

ഷെർവാണി ധരിച്ച ഒരു യുവാവിന്‍റെ ചിത്രമാണ് പരസ്യത്തിന് നല്‍കിയിരിക്കുന്നത്. ‘ഉയരമുള്ള, വെളുത്ത നിറമുള്ള സുന്ദരനായ യുവാവ്, വയസ് 24. എന്‍റെ പ്രിയപുത്രൻ മജ്നുവിനെ കാണാനില്ല. ദയവായി വീട്ടിലേയ്ക്ക് തിരിച്ച് വരൂ. എല്ലാവരും വളരെ ദുഃഖത്തിലാണ്. ലൈലയെ വിവാഹം ചെയ്യണമെന്നും വിവാഹത്തിനുള്ള ഷെർവാണി സുൽത്താനിൽനിന്നു വാങ്ങണമെന്നുമുള്ള നിന്റെ ആവശ്യങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നു. പാർക്കിങ് സൗകര്യമുള്ള അവരുടെ ന്യൂ മാർക്കറ്റ് ബ്രാഞ്ചില്‍ നമുക്ക് പോകാം. വിവാഹ സൽക്കാരത്തിൽ നമ്മുടെ എല്ലാ കുടുംബാംഗങ്ങളും നിന്റെ അടുത്ത സുഹൃത്തുക്കളും സുൽത്താനിൽ നിന്നുള്ള കുർത്ത ധരിക്കാമെന്നാണു തീരുമാനിച്ചിരിക്കുന്നത്’- എന്നാണ് പരസ്യത്തിൽ കുറിച്ചിരിക്കുന്നത്.

Scroll to load tweet…

രസകരമായ ഈ പത്ര പരസ്യത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. പരസ്യത്തിന്റെ പുറകിലുള്ളവരെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. 

Also Read: കുട്ടികളെ വളർത്താനുള്ള കഴിവ്, ഉയർന്ന രാജ്യസ്‌നേഹം; വിവാഹ പരസ്യത്തിലെ ’ ഡിമാൻഡുകൾ’ കണ്ട് കണ്ണ് തള്ളി സൈബർ ലോകം