നീണ്ട കാലത്തോളം ബോളിവുഡിലെ നായികയായി തിളങ്ങിയ താരമാണ് ശില്‍പ ഷെട്ടി. മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ടെലിവിഷന്‍ പരസ്യങ്ങളിലൂടെ സിനിമയിലെത്തിയ താരസുന്ദരി വളരെ പെട്ടെന്നാണ് ബോളിവുഡിന്‍റെ മനസ്സ് കീഴടക്കിയത്. പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് ശില്‍പയെ പ്രിയങ്കരിയാക്കുന്നത്. 

ബോളിവുഡിലെ ഫിറ്റ്നസ് ക്വീനായി ശില്‍പ ഷെട്ടി  ഇപ്പോള്‍ മാറി കഴിഞ്ഞു. 44-ാം വയസ്സിലും വ്യായാമം ശില്‍പ മുടക്കാറില്ല. ജിമ്മില്‍ നിന്നുള്ള ശില്‍പ്പയുടെ വര്‍ക്കൗട്ടിന്‍റെ വീഡിയോകള്‍ താരം എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ശില്‍പയുടെ യോഗാ വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്. താരത്തിന്‍റെ പുതിയ വര്‍ക്കൗട്ട് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

 

 

3.5 മിനിറ്റ് ധൈര്‍ഘ്യമുളള ഈ സര്‍ക്യൂട്ട് ട്രെയിനിങ് വര്‍ക്കൗട്ട് വീഡിയോ ആരാധകര്‍ക്ക് ഒരു പ്രചോദനം നല്‍കുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല വഴിയാണ് ഈ വര്‍ക്കൗട്ട്.