മകന്‍ വിയാനുമൊത്തുള്ള ശില്‍പയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 


ഈ ക്വാറന്‍റൈന്‍ കാലത്തും വര്‍ക്കൗട്ട് വിശേഷങ്ങളും ഫുഡ് ടിപ്‌സുമൊക്കെയായി ബോളിവുഡിലെ ഫിറ്റ്‌നസ് ക്വീനായ ശില്‍പ ഷെട്ടി ആരാധകരുടെ മുന്‍പില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ മകന്‍ വിയാനുമൊത്തുള്ള ശില്‍പയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മകനോട് മസാജ് ചെയ്തു തരാന്‍ പറയുകയും വിയാന്‍ അത് അനുസരിക്കുകയും ചെയ്യുന്നതാണ് വീഡിയോ. മസാജിന് പ്രതിഫലമായി കേക്ക് ബേക്ക് ചെയ്തുതരാമെന്നും ശില്‍പ പറയുന്നുണ്ട്. ശില്‍പ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 

View post on Instagram

'' അമ്മ ഇത് ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു. അമൂല്യമായ നിമിഷങ്ങളാണ് അമ്മ പകര്‍ത്തിയത്. കുട്ടികള്‍ ഉണ്ടാവുന്നതും അവരോടൊത്ത് ഇങ്ങനെയുളള സംഭാഷണങ്ങള്‍ നടത്തുന്നതും എത്ര അനുഗ്രഹകരമാണെന്ന് ഈ വീഡിയോ തിരിച്ചറിയിക്കുന്നു. ചെറിയ പ്രായത്തിലും വിവേകത്തോടെ പെരുമാറുന്ന മനസ്സിലാക്കാന്‍ കഴിവുള്ള മകനെയോര്‍ത്ത് അഭിമാനിക്കുന്നു.''- ശില്‍പ കുറിച്ചു.