മാർച്ച് എട്ടിനാണ് ഈ വർഷം ശിവരാത്രി. മഹാശിവരാത്രി ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വാട്ട്‌സപ്പോ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളലിലൂടെയോ പങ്കിടാന്‍ പറ്റിയ ചില ആശംസകളും സന്ദേശങ്ങളും നോക്കാം... 

മാർച്ച് എട്ടിനാണ് ഈ വർഷം ശിവരാത്രി. രാജ്യത്തെ ഹിന്ദുമതവിശ്വാസികള്‍ അതീവ പ്രാധാന്യത്തോടെ ഈ ദിവസം ആചരിക്കുകയും ശിവരാത്രി വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. ശിവരാത്രിയുമായി ബന്ധപ്പെട്ട് രണ്ട് ഐതീഹ്യങ്ങൾ ഉണ്ട്. പാലാഴിമഥനം നടത്തിയപ്പോഴുണ്ടായ കാളകൂടവിഷത്തിൽ നിന്നും ലോകത്തെ രക്ഷിക്കുന്നതിന് വേണ്ടി ശിവൻ അത് പാനം ചെയ്തു. ആ വിഷം ശിവന്റെ ഉള്ളിലെത്താതിരിക്കാൻ പാർവതി ശിവന്റെ കണ്ഠത്തിൽ പിടിച്ച് ഉറങ്ങാതെയിരുന്നു എന്നുമാണ് ഒരു ഐതീഹ്യം.

പരമശിവന് സമര്‍പ്പിച്ചിരിക്കുന്ന മഹാശിവരാത്രി ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വാട്ട്‌സപ്പോ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളലിലൂടെയോ പങ്കിടാന്‍ പറ്റിയ ചില ആശംസകളും സന്ദേശങ്ങളും നോക്കാം... 

  • മഹാശിവരാത്രി ദിനത്തില്‍ ശിവപാര്‍വ്വതി കടാക്ഷം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും മേല്‍ വര്‍ഷിക്കട്ടെ!
  • ശിവ ഭഗവാന്‍റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ, മഹാ ശിവരാത്രി ആശംസകള്‍!
  • മഹാദേവന്‍ നിങ്ങള്‍ക്ക് ആരോഗ്യവും സമ്പത്തും ഐശ്വര്യവും നല്‍കി അനുഗ്രഹിക്കട്ടെ. മഹാ ശിവരാത്രി ആശംസകള്‍!
  • ഓം നമ:ശിവായ, ശിവരാത്രി ആശംസകള്‍ നേരുന്നു!
  • പരമേശ്വരന്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ! ശിവരാത്രി ആശംസകള്‍.
  • നിങ്ങളുടെ ജീവിതത്തിൽ ശിവ ഭഗവാന്റെ അനുഗ്രഹം എന്നും നിലനിൽക്കട്ടെ. മഹാ ശിവരാത്രി ആശംസകള്‍!
  • ശിവദേവന്‍ നിങ്ങളെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കട്ടെ, ഏവര്‍ക്കും ശിവരാത്രി ആശംസകള്‍!
  • മഹാശിവരാത്രിയുടെ മഹത്തായ അവസരത്തില്‍, ശിവന്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അനുഗ്രഹം ചൊരിയട്ടെ. ശിവരാത്രി ആശംസകള്‍...!
  • May Lord Shiva Answer all your prayers on Mahashivratri & always. Om Namah Shivaya!
  • May Lord Shiva shower his benign blessings on you and your family. May happiness and peace surround you with his eternal love and strength. Happy Shivratri!

Also read: ശിവരാത്രിയുടെ ഐതിഹ്യം ; ഇക്കാര്യങ്ങൾ അറിയാം

youtubevideo