സ്റ്റൈലിഷ് വസ്ത്രങ്ങളും ബ്യൂട്ടി ടിപ്സും കൊണ്ട് സമ്പന്നമാണ് ശ്രദ്ധയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലാണ്. 

ബോളിവുഡിലെ തിളങ്ങുന്ന താരമാണ് ശ്രദ്ധ കപൂർ. 'ആഷിഖി ടു' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധയെ ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ശ്രദ്ധ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്റ്റൈലിഷ് വസ്ത്രങ്ങളും ബ്യൂട്ടി ടിപ്സും കൊണ്ട് സമ്പന്നമാണ് ശ്രദ്ധയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലാണ്. 

View post on Instagram

ബ്ലാക്ക് വെൽവെറ്റ് ബോഡികോൺ ഗൗണിലാണ് താരം തിളങ്ങുന്നത്. ചിത്രങ്ങള്‍ ശ്രദ്ധ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈനർ ഹൗസിന്റെ സമ്മർ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ഗൗൺ.

View post on Instagram

ഹൈ സ്ലിറ്റ് ആണ് ഡ്രസ്സിന്റെ പ്രത്യേകത. ഡ്രസ്സിന്റെ കഴുത്തിലും കൈകളിലും അരയിലുമുള്ള ലെതർ ഡീറ്റൈലിങ് ഗൗണിനെ മനോഹരമാക്കുന്നു. സ്റ്റൈലിസ്റ്റ് നമ്രത ദീപക് ആണ് താരത്തെ ഒരുക്കിയത്. ടെലിവിഷൻ ഷോയായ പ്രോ മ്യൂസിക് ലീഗിൽ അതിഥിയായാണ് താരം ഈ ലുക്കിലെത്തിയത്. 

View post on Instagram

Also Read: യോഗ പോസുമായി ബോളിവുഡ് നടി; പ്രതികരണങ്ങളുമായി ആരാധകര്‍...