ഇപ്പോഴിതാ ശ്രദ്ധയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയിലാണ് ഇത്തവണ ശ്രദ്ധ തിളങ്ങിയത്. 

ബോളിവുഡിലെ തിളങ്ങുന്ന താരമാണ് ശ്രദ്ധ കപൂർ (Shraddha Kapoor). 'ആഷിഖി ടു' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധയെ ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ (social media) സജ്ജീവമായ ശ്രദ്ധ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ ശ്രദ്ധയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയിലാണ് ഇത്തവണ ശ്രദ്ധ തിളങ്ങിയത്. പല നിറങ്ങളിലുള്ള സാരിയില്‍ അതിസുന്ദരിയായിരിക്കുകയാണ് ശ്രദ്ധ കപൂര്‍. 

View post on Instagram

ചുവപ്പ്, പിങ്ക്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങളിലാണ് സാരിയില്‍ ഡിസൈന്‍ വരുന്നത്. ഓറഞ്ച് നിറത്തിലുള്ള സ്ലീവ് ലെസ് ബ്ലൗസ് ആണ് ശ്രദ്ധ ഇതിനോടൊപ്പം പെയര്‍ ചെയ്തത്. നീല നിറത്തിലുള്ള കമ്മലും താരം അണിഞ്ഞിരുന്നു. ശ്രദ്ധ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 30 ലക്ഷത്തിലധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. 

View post on Instagram

Also Read: 15 ദിവസം കൊണ്ട് ശരീരഭാരം കുറച്ച് മീര അനില്‍; പിന്നിലെ രഹസ്യം ഇതാണ്...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona