Asianet News MalayalamAsianet News Malayalam

Online Dating : ചാറ്റിലൂടെ പ്രണയം!; ചതിക്കപ്പെടാതിരിക്കാൻ ഇക്കാര്യങ്ങള്‍ ആദ്യമേ ശ്രദ്ധിക്കുക...

ഓണ്‍ലൈൻ ഡേറ്റിംഗിലൂടെ പ്രണയത്തിലേക്ക് കടക്കും മുമ്പ് ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണമെന്നാണ് റിലേഷൻഷിപ്പ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ കരുതേണ്ട ചിലതിനെ കുറിച്ചറിയാം.

signs that you are dating wrong person in online
Author
First Published Sep 29, 2022, 11:58 AM IST

ഓണ്‍ലൈൻ ഡേറ്റിംഗ് ഇന്ന് സര്‍വസാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിനായി പ്രത്യേകമായിട്ടുള്ള ആപ്പുകള്‍ വരെ നമ്മുടെ നാട്ടില്‍ സജീവമായിട്ടുണ്ട്. കൃത്യമായി ഉപയോഗിക്കാനും കൈകാര്യം ചെയ്യാനും സാധിച്ചാല്‍ ഇവയെല്ലാം സഹായകരം തന്നെയാണെന്ന് പറയാം. എന്നാല്‍ ഓണ്‍ലൈൻ ഡേറ്റിംഗിന് പല തരത്തിലുള്ള പരിമിതകളുമുണ്ട്.

വ്യക്തികളുടെ വിശദാംശങ്ങള്‍, അവരുടെ പെരുമാറ്റം, രൂപം എന്നിങ്ങനെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ പോലും ഓണ്‍ലൈൻ ആശയവിനിമയത്തില്‍ വ്യക്തത കിട്ടണമെന്നില്ലല്ലോ. 

ഇത്തരത്തില്‍ ഓണ്‍ലൈൻ ഡേറ്റിംഗിലൂടെ പ്രണയത്തിലേക്ക് കടക്കും മുമ്പ് ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണമെന്നാണ് റിലേഷൻഷിപ്പ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ കരുതേണ്ട ചിലതിനെ കുറിച്ചറിയാം.

വ്യക്തിവിവരങ്ങള്‍...

ചാറ്റില്‍ സംസാരിക്കുമ്പോള്‍ അപ്പുറത്തിരിക്കുന്ന വ്യക്തി തന്നെ കുറിച്ച് കൂടുതലൊന്നും പറയാതെ, ഇങ്ങോട്ട് വ്യക്തിപരമായ വിവരങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ അത് അത്ര ആരോഗ്യകരമായൊരു പ്രവണതയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവര്‍ നിങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രം അടുത്ത പടിയിലേക്ക് കടക്കാൻ ശ്രമിക്കുകയാകാം. അതൊരു ഏകപക്ഷീയമായ നിലപാടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

'സീരിയല്‍ ഡേറ്റര്‍'...

നിരന്തരം ഡേറ്റിംഗ് ചെയ്തുകൊണ്ടിരിക്കുന്ന ആളുകളുണ്ട്. എപ്പോഴും പ്രണയം മാറിമാറിവരുന്നവര്‍. അത്തരക്കാരെയും പെട്ടെന്ന് തിരിച്ചറിയാം. പരിചയപ്പെട്ട്, സംസാരിച്ച് തുടങ്ങി ഒരാഴ്ചയ്ക്കുള്ളിലോ അല്ലെങ്കില്‍ അത്രയും ചുരുങ്ങിയ സമയത്തിനുള്ളിലോ നിങ്ങളോട് പ്രണയമാണെന്ന് പറയുന്ന ഒരാളിലും കാര്യമായി വിശ്വാസമര്‍പ്പിക്കേണ്ടെന്നാണ് റിലേഷൻഷിപ്പ് വിദഗ്ധര്‍ പറയുന്നത്. ഇവര്‍ക്ക് പെട്ടെന്ന് പ്രണയം വരികയും അത് നഷ്ടമാവുകയും ചെയ്തേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

തുടക്കത്തിലേ അവഗണന...

ബന്ധത്തിന്‍റെ തുടക്കത്തില്‍ തന്നെ നിങ്ങളുടെ ഫോണ്‍ കോളോ, മെസേജുകളോ മറ്റ് റിക്വസ്റ്റുകളോ നിരന്തരം ഒഴിവാക്കുന്നവരും നിങ്ങള്‍ക്ക് ഗുണകരമായി വരുന്ന വ്യക്തികളായിരിക്കില്ലെന്നാണ് റിലേഷൻഷിപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

കടം ചോദിക്കല്‍...

ഓണ്‍ലൈൻ ഡേറ്റിംഗ് തുടങ്ങുന്ന സമയത്ത് തന്നെ പണം കടം ചോദിക്കുന്നവരുണ്ട്. അതും അത്ര നല്ല സൂചനയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

പ്രൊഫൈല്‍ വിവരങ്ങള്‍...

ഓണ്‍ലൈനായി ആളുകളെ പരിചയപ്പെടുമ്പോഴുള്ള ഏറ്റവും വലിയ പ്രതിസന്ധി അവരുടെ വിശ്വാസ്യതയാണ്. പ്രൊഫൈല്‍ ചിത്രം, പ്രൊഫൈല്‍ വിവരങ്ങള്‍ എന്നിവയുടെ അഭാവം, പൊതുവായ സുഹൃത്തുക്കളില്ലാതിരിക്കുക എന്നിവയെല്ലാം അനാരോഗ്യകരമായ സൂചനകളാണ്. 

അവരുടെ ഇടങ്ങളിലേക്ക്...

അവര്‍ ഇടപെടുന്ന സാമൂഹിക സര്‍ക്കിളിലേക്ക് നിങ്ങളെ പ്രവേശിപ്പിക്കാതിരിക്കുക, അങ്ങനെയുള്ള സൗഹൃദങ്ങള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാതിരിക്കുക എല്ലാം സംശയിപ്പിക്കുന്ന കാര്യങ്ങളാണ്. ഇവയെല്ലാം ശ്രദ്ധിക്കുക. 

നഗ്നചിത്രങ്ങള്‍...

ഓണ്‍ലൈൻ ഡേറ്റിംഗ് സമയത്ത് തന്നെ ഫോട്ടോകളോ വീഡിയോകളോ അയക്കാൻ ആവശ്യപ്പെടുന്നത്, പ്രത്യേകിച്ച് നഗ്നത അടങ്ങിയത് ആവശ്യപ്പെടുന്നതും അത്ര നല്ല പ്രവണതയായി കണക്കാക്കാൻ സാധിക്കില്ലെന്ന് റിലേഷൻഷിപ്പ് വിദഗ്ധര്‍ പറയുന്നു. 

പുകഴ്ത്തല്‍...

വ്യക്തികള്‍ പരസ്പരം 'കോംപ്ലിമെന്‍റ്' ചെയ്യുന്നത് നല്ലത് തന്നെ. എന്നാല്‍ അതിരില്ലാതെ പുകഴ്ത്തിക്കൊണ്ടേ ഇരിക്കുന്നത് അത്ര നല്ലൊരു ലക്ഷണമല്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. 

വ്യക്തിത്വം മാറ്റാനുള്ള ശ്രമം...

തുടക്കത്തില്‍ തന്നെ നിങ്ങളുടെ സ്വഭാവമോ വ്യക്തിത്വമോ മാറ്റാനുള്ള ശ്രമം അവര്‍ നടത്തുന്നുവെങ്കില്‍ അതും നല്ലൊരു സൂചനയായി കണക്കാക്കാൻ സാധിക്കില്ലെന്നും റിലേഷൻഷിപ്പ് വിദഗ്ധര്‍ പറയുന്നു. നിങ്ങള്‍ എങ്ങനെ ആണോ, അതിനെ ഇഷ്ടപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്ന വ്യക്തി ആണ് നിങ്ങള്‍ക്ക് അനുയോജ്യമായി വരികയെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

Also Read:- പങ്കാളിക്ക് നിങ്ങളോട് വൈകാരികമായ അടുപ്പമുണ്ടോ? പരിശോധിക്കാം ഇക്കാര്യങ്ങൾ

Follow Us:
Download App:
  • android
  • ios