കൊച്ചുമകള്‍ക്ക് മേക്കപ്പ് ചെയ്യാനായി വളരെ ഉത്സാഹത്തോടെ നിന്നുകൊടുക്കുകയാണ് സുജാത. ശ്രേഷ്ഠക്കുട്ടിയാണെങ്കിലോ തന്‍റെ കുഞ്ഞികൈ കൊണ്ട് അമ്മമ്മയുടെ മുഖം മുഴുവനും പൗഡർ പൂശി. 

തന്‍റെ പുതിയ മേക്കപ്പ് ആർട്ടിസ്റ്റിനെ പരിചയപ്പെടുത്തുകയാണ് ഗായിക സുജാത മോഹൻ. സുജാതയുടെ മകളും ഗായികയുമായ ശ്വേതയുടെ മകള്‍ ശ്രേഷ്ഠ അമ്മമ്മയുടെ മുഖത്ത് പൗഡർ പൂശുകയാണ്. ഇതിന്‍റെ വീഡിയോ സുജാത തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

കൊച്ചുമകള്‍ക്ക് മേക്കപ്പ് ചെയ്യാനായി വളരെ ഉത്സാഹത്തോടെ നിന്നുകൊടുക്കുകയാണ് സുജാത. ശ്രേഷ്ഠക്കുട്ടിയാണെങ്കിലോ തന്‍റെ കുഞ്ഞികൈ കൊണ്ട് അമ്മമ്മയുടെ മുഖം മുഴുവനും പൗഡർ പൂശി. വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 

View post on Instagram

മുൻപ് ശ്രേഷ്ഠ തന്നെ ഒരുക്കുന്ന ഒരു ചിത്രം ശ്വേതയും പങ്കുവച്ചിരുന്നു. എന്തായാലും കുട്ടിത്താരത്തിന്‍റെ സൂപ്പർ മേക്കപ്പിന് ഇപ്പോള്‍ നിരവധി ആരാധകരാണുള്ളത്. 

Also Read: മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona