പ്രകൃതിദത്ത മാർഗത്തിലൂടെ ചര്‍മ്മ സംരക്ഷണം നടത്തുന്നതാണ് നല്ലത്. മൃദുലവും സുന്ദരവുമായ ചർമ്മം നേടാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ചര്‍മ്മ സംരക്ഷണത്തിന് ( skin care ) പലവഴികള്‍ തേടാറുണ്ടോ? ഒന്നും ഫലം കണ്ടുകാണില്ല അല്ലേ... പ്രകൃതിദത്ത മാർഗത്തിലൂടെ ചര്‍മ്മ സംരക്ഷണം നടത്തുന്നതാണ് നല്ലത്. 

മൃദുലവും ( soft ) സുന്ദരവുമായ ചർമ്മം (skin) സ്വന്തമാക്കാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ ( facepacks ) പരിചയപ്പെടാം. 

ഒന്ന്...

പ്രകൃതിയിൽ നിന്നും വളരെപ്പെട്ടന്നു ലഭിക്കുന്ന സൗന്ദര്യവർധക വസ്തുവാണ് തേൻ. ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ് തേന്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍. കറുത്തപാടുകൾ, മുഖക്കുരു എന്നിവ അകറ്റാനും ചര്‍മ്മം മൃദുലവും സുന്ദരവുമാകാനും തേന്‍ സഹായിക്കും. ഇതിനായി ആദ്യം രണ്ട് ടീസ്പൂണ്‍ തേന്‍, നാല് ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഏകദേശം 15 മിനിറ്റിന് ശേഷം കഴുകി കളയുക. 

രണ്ട്...

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറ്റവും നല്ലതാണ് വെള്ളരിക്ക. ഇതിനായി ആദ്യം രണ്ട് ടീസ്പൂൺ വെള്ളരിക്കയുടെ നീര്, രണ്ട് ടീസ്പൂൺ തക്കാളിയുടെ നീര് എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം വെള്ളം ഉപയോ​ഗിച്ച് കഴുകാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇത് പരീക്ഷിക്കുന്നത് ഫലം നല്‍കും. 

മൂന്ന്...

വീട്ടില്‍ സ്ഥിരമായി ലഭ്യമായ വാഴപ്പഴം മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. ഇതിനായി പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. 

നാല്...

ചർമ്മ സംരക്ഷണത്തിന് കറ്റാർവാഴയ്ക്കുള്ള പങ്കിനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാർവാഴ ചർമ്മത്തിലെ ചുളിവുകൾ, മുഖക്കുരു എന്നിവ അകറ്റാനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും. ഇതിനായി ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. കറ്റാർവാഴ നീരിൽ അരസ്പൂൺ കസ്തൂരി മഞ്ഞൾ ചേർത്തും മുഖത്ത് പുരട്ടാം.

Also Read : ചര്‍മ്മത്തിനും കൊടുക്കാം കോഫി; ഗുണങ്ങള്‍ പലതാണ്...