സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പ്രീതിയുടെ ഫോട്ടോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. നാല്‍പത്തിയാറാം വയസിലും ഊര്‍ജ്ജസ്വലതയോടെ തുടരാനും യുവത്വം കാത്തുസൂക്ഷിക്കാനും പ്രീതിക്ക് കഴിയുന്നത് തന്നെ ഈ 'പൊസിറ്റീവ്' മനോഭാവം മൂലമാണെന്നാണ് ആരാധകരില്‍ അധികപേരും പറയുന്നത്

സിനിമകളില്‍ സജീവമല്ലെങ്കില്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും ആരാധകരുമായി സംവദിക്കാറുള്ള താരങ്ങളിലൊരാളാണ് പ്രീതി സിന്റ. തന്റെ വ്യക്തിപരമായ വിശേഷങ്ങളും മറ്റുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെയാണ് അധികവും പ്രീതി പങ്കുവയ്ക്കാറ്. 

ഇതിനിടെ ആരോഗ്യകാര്യങ്ങളെ കുറിച്ചും ഡയറ്റിനെ കുറിച്ചുമെല്ലാം പ്രീതി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഭര്‍ത്താവ് ജീനിനും കുടുംബത്തിനുമൊപ്പം ലോസ് ആഞ്ചല്‍സിലാണ് പ്രീതി താമസിക്കുന്നത്. എങ്കിലും ഇന്ത്യയിലേക്ക് ഇടവിട്ട് സന്ദര്‍ശനം നടത്താറുണ്ട് പ്രീതി. 

ആരോഗ്യകാര്യങ്ങളെ കുറിച്ച് പങ്കുവയ്ക്കുമ്പോള്‍ വര്‍ക്കൗട്ട് വിശേഷങ്ങളെ കുറിച്ചും പ്രീതി സൂചിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം പ്രീതി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടുകയുണ്ടായി. ഇതിന് പ്രത്യേക കാരണവുമുണ്ട്. 

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യായാമം ഇതാണെന്ന അടിക്കുറിപ്പോടെയാണ് പുഞ്ചിരിച്ച് നില്‍ക്കുന്ന ഫോട്ടോ പ്രീതി ഷെയര്‍ ചെയ്തത്. ചിരിക്കുന്നത് ഒരു വ്യായാമമാണോ എന്ന് പലരും സംശയിക്കുന്നുണ്ടാകും. എന്നാല്‍ ചിരിക്കുന്നത് മുഖത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നൊരു വ്യായാമം തന്നെയാണ്. ഇത്തരത്തില്‍ നിത്യവും ചിരി വ്യായാമം മുടങ്ങാതെ ചെയ്യുന്നവര്‍ നിരവധിയാണ്. മാനസികമായും ഇത് ഏറെ ഗുണപ്രദമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പ്രീതിയുടെ ഫോട്ടോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. നാല്‍പത്തിയാറാം വയസിലും ഊര്‍ജ്ജസ്വലതയോടെ തുടരാനും യുവത്വം കാത്തുസൂക്ഷിക്കാനും പ്രീതിക്ക് കഴിയുന്നത് തന്നെ ഈ 'പൊസിറ്റീവ്' മനോഭാവം മൂലമാണെന്നാണ് ആരാധകരില്‍ അധികപേരും പറയുന്നത്. 

View post on Instagram

ഏതായാലും ചിരി മാത്രമല്ല,കാര്യമായ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം പിന്തുടരുന്നതിലൂടെയാണ് പ്രീതി തന്റെ ആരോഗ്യം നിലനിര്‍ത്തുന്നത്. ഇക്കാര്യങ്ങള്‍ പ്രീതി തന്നെ പലപ്പോഴായി പറയാറുമുണ്ട്.

Also Read:- അവിശ്വസനീയമായ വഴക്കം; കളരി പോസുമായി അമൃത സുരേഷ്