Asianet News MalayalamAsianet News Malayalam

കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് യുവാവ്; ഒടുവിൽ സംഭവിച്ചത്...

നിരവധി പേർ സംഭവം കേട്ടറിഞ്ഞെത്തിയതോടെ പാമ്പിനെ നാട്ടുകാർക്ക് മുൻപിൽ അയാള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അതേസമയം ആശുപത്രിയിൽ പോയി ചികിത്സ നേടാൻ പലരും നിർദേശിച്ചെങ്കിലും ബദ്ര തയ്യാറായില്ല. 

Snake bites man and He bites it back
Author
Thiruvananthapuram, First Published Aug 15, 2021, 1:24 PM IST

കടിച്ച പാമ്പിനെ തിരിച്ചു കടിച്ച ഒരു യുവാവിന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒഡീഷയിലെ ജജ്പുര്‍ ജില്ലയിലുള്ള  45കാരനായ കിഷോർ ബദ്രയാണ് തന്നെ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചത്. ഗംഭരിപടിയ എന്ന ഗ്രാമത്തില്‍ നിന്നുള്ള കിഷോർ ബദ്ര ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുമ്പോഴാണ് പാമ്പ് അയാളുടെ കാലിൽ കടിച്ചത്. ദേഷ്യം വന്ന ബദ്ര, തന്നെ കടിച്ച പാമ്പിനെ പിടികൂടി കടിച്ചു കൊല്ലുകയും ചെയ്തു. 

“ഇന്നലെ രാത്രി ഞാൻ വീട്ടിലേയ്ക്ക് നടക്കുകയായിരുന്നു. പെട്ടെന്ന് എന്‍റെ കാലിൽ എന്തോ കടിച്ചു. ഞാൻ ടോർച്ച് അടിച്ചു നോക്കിയപ്പോൾ, അത് ഒരു വിഷമുള്ള പാമ്പാണെന്ന് മനസ്സിലായി. ദേഷ്യം വന്ന ഞാൻ പാമ്പിനെ പിടിക്കുകയും കടിച്ചു കൊല്ലുകയും ചെയ്തു”- ബദ്ര പറഞ്ഞു. എന്നിട്ടും ദേഷ്യം തീരാതിരുന്ന ബദ്ര കൊന്ന പാമ്പിന്‍റെ ശരീരം ഗ്രാമത്തിലേയ്ക്ക് കൊണ്ടുപോവുകയും ഭാര്യയോട് സംഭവം പറയുകയും ചെയ്തു. നിരവധി പേർ സംഭവം കേട്ടറിഞ്ഞെത്തിയതോടെ പാമ്പിനെ നാട്ടുകാർക്ക് മുൻപിൽ അയാള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അതേസമയം ആശുപത്രിയിൽ പോയി ചികിത്സ നേടാൻ പലരും നിർദേശിച്ചെങ്കിലും ബദ്ര തയ്യാറായില്ല. പകരം ഒരു പരമ്പരാഗത വൈദ്യന്റെ അടുത്തേക്കാണ് ബദ്ര പോയത്. പാമ്പ് കടിച്ചു എങ്കിലും വിഷം തീണ്ടിയിട്ടില്ലാത്തതിനാൽ ബദ്രയ്ക്ക് പ്രശ്നം ഒന്നുമുണ്ടായില്ല.

“ഞാൻ വിഷമുള്ള പാമ്പിനെയും പാമ്പ് എന്നെയും കടിച്ചെങ്കിലും എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ല. ഞാൻ ഗ്രാമത്തിനടുത്ത് താമസിക്കുന്ന ഒരു പരമ്പരാഗത വൈദ്യന്റെ അടുത്ത് പോയി സുഖം പ്രാപിച്ചു" - കിഷോർ ബദ്ര പറഞ്ഞു.

Also Read: കൂറ്റന്‍ പാമ്പിനെ വെറും കൈ കൊണ്ട് പിടിക്കുന്ന യുവതി; വീഡിയോ വൈറൽ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios