പാമ്പ് കടിയേറ്റ ഉടൻ തന്നെ യുവതി ശരീരത്തില്‍ നിന്ന് പാമ്പിനെ മാറ്റുന്നതും വീഡിയോയിൽ വ്യക്തമാണ്.യുവതിയെ പാമ്പ് കടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നു. പാമ്പിന്റെ കടിയേറ്റെങ്കിലും യുവതിക്ക്  ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 

മ്യൂസിക് വീഡിയോ ചിത്രീകരണത്തിനിടെ ഗായിക മെയ്റ്റയുടെ മുഖത്ത് പാമ്പ് കടിയേറ്റു (snake bites). ചിത്രീകരണത്തിന്റെ ഭാഗമായി നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റതെന്നാണ് റിപ്പോർട്ടുകൾ. ചിത്രീകരണത്തിന്റെ ഭാ​ഗമായി മെയ്റ്റയുടെ ദേഹത്ത് വെളുത്ത നിറത്തിലുള്ള പാമ്പിനെ വയ്ക്കാൻ പോകുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. 

യുവതിയുടെ ശരീരത്തിലൂടെ മറ്റൊരു കറുത്ത പാമ്പ് ഇഴയുന്നത് വീഡിയോയിൽ കാണാം. വെളുത്ത നിറത്തിലുള്ള പാമ്പിനെ യുവതിയുടെ ദേഹത്ത് വയ്ക്കാൻ പോകുന്ന സമയത്താണ് കറുത്ത നിറത്തിലുള്ള പാമ്പ് യുവതിയെ കടിച്ചത്. പാമ്പ് കടിയേറ്റ ഉടൻ തന്നെ യുവതി ശരീരത്തിൽ നിന്ന് പാമ്പിനെ മാറ്റുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.

യുവതിയെ പാമ്പ് കടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. പാമ്പിന്റെ കടിയേറ്റെങ്കിലും യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിരവധി പേർ വീഡിയോ ലെെക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ടീൻ സീൻ, ടോക്‌സിക്, ഹാബിറ്റ്‌സ് തുടങ്ങിയ ട്രാക്കുകൾ ഉൾപ്പെടുത്തി മെയ്റ്റ തന്റെ ആദ്യ ആൽബമായ ഹാബിറ്റ്‌സും പുറത്തിറക്കിയിരുന്നു.

View post on Instagram