ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു 'സ്‌നെയ്ക്ക് കാച്ചേഴ്‌സ്' സംഘം തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ചിത്രമാണിത്. പാമ്പ് പിടുത്തക്കാരുടെ ചിത്രമായത് കൊണ്ട് ഒരു കാര്യം തീര്‍ച്ചയായില്ലേ? ഇതിലൊളിച്ചിരിക്കുന്ന വിരുതന്‍ തീര്‍ച്ചയായും ഒരു പാമ്പായിരിക്കും. 

മരക്കൊമ്പുകള്‍ക്കിടയിലെവിടെയോ അവന്‍ ഒളിച്ചിരിപ്പുണ്ട്. എന്നാല്‍ ഒറ്റനോട്ടത്തില്‍ അവനെ കണ്ടെത്തുക പ്രയാസം തന്നെയാണ്. 'സ്‌പോട്ട് ദ സ്‌നെയ്ക്ക്' എന്ന് കൃത്യമായി പറഞ്ഞുകൊണ്ട് തന്നെയാണ് സംഘം ഈ ഓണ്‍ലൈന്‍ ഗെയിം നടത്തിയത്. 
പലരും ഈ ചിത്രത്തില്‍ നിന്ന് ബുദ്ധിപരമായി പാമ്പിനെ കണ്ടെത്തിയിട്ടുണ്ട്. മറ്റ് പലരും ഏറെ ശ്രമിച്ചെങ്കിലും തോല്‍വി സമ്മതിച്ച് മടങ്ങുകയും ചെയ്തു. എന്തായാലും നമുക്ക് ആ വിരുതനെ 'സ്‌പോട്ട്' ചെയ്യാം. അതിനായി താഴെ കാണുന്ന ചിത്രം നോക്കൂ. 

മലമ്പാമ്പുകളുടെ ഇനത്തില്‍ പെട്ട പാമ്പാണിതെന്ന് സംഘം തന്നെ പറയുന്നു. പിന്നീട് ഇതിന്റെ വ്യക്തമായ ചിത്രം പങ്കുവയ്ക്കാനും സംഘം മറന്നില്ല.