Asianet News MalayalamAsianet News Malayalam

Viral Video: യുവതിയുടെ ചെവിയില്‍ പാമ്പ് ; വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

ഒരു സ്ത്രീയുടെ ചെവിയ്ക്കുള്ളിൽ പാമ്പ് പുറത്ത് വരാതെ ഇരിക്കുന്നു എന്ന തരത്തിലുള്ള വീഡിയോയാണ് വെെറാലാകുന്നത്. ചെവിയിൽ കയറിയ പാമ്പിനെ ​ഗ്ലൗസിട്ട് ഒരാൾ പുറത്തെടുക്കാൻ ശ്രമിക്കുന്നതാണ് വീഡിയോ. ചെവിയുടെ ഉള്ളിലേയ്ക്ക് കയറി പോയ പാമ്പിനെ ഒരാൾ ഒരു ക്ലിപ്പ് ഉപയോഗിച്ച് പുറത്തെടുക്കാൻ ശ്രമിക്കുന്നു.  എന്നാൽ ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്താണ്?

Snake Gets Stuck In Womans Ear
Author
First Published Sep 12, 2022, 11:04 AM IST

പൊതുവേ ആളുകൾക്ക്  പേടിയുള്ളൊരു ജീവിയാണ് പാമ്പ്. സൂക്ഷിച്ചില്ലെങ്കിൽ ജീവന് തന്നെ ഭീഷണിയാകാമെന്നതിനാലാണ് പാമ്പുകളെ കണ്ടാൽ ആളുകൾ പേടിച്ച് ഓടുന്നത്. എന്നാൽ അവരെ ഓമനിക്കുന്നവരും നമ്മുക്കിടയിലുണ്ട്. എന്തായാലും പാമ്പുകളുടെ ദൃശ്യങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. 

അടുത്തിടെ ഒരു സ്ത്രീയുടെ ദേഹത്തുകൂടി മൂർഖൻ ഇഴഞ്ഞുനീങ്ങുന്ന വീഡിയോ ശ്വാസമടക്കി പിടിച്ചാണ് നാം കണ്ടത്. ഇപ്പോഴിതാ ഒരു സ്ത്രീയുടെ ചെവിയ്ക്കുള്ളിൽ പാമ്പ് കയറിയെന്നും അത് പുറത്ത് വരാതെ ഇരിക്കുന്നു എന്ന തരത്തിലുള്ള വീഡിയോയാണ് വെെറാലാകുന്നത്. ചെവിയിൽ കയറിയ പാമ്പിനെ ​ഗ്ലൗസിട്ട് ഒരാൾ പുറത്തെടുക്കാൻ ശ്രമിക്കുന്നതായാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ആയിരുന്നു വീഡിയോ പ്രചരിച്ചത്. 

എന്നാൽ ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്താണെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പാമ്പിന്റെ തല രൂപമുള്ള റബ്ബർ മോഡൽ ചെവിയിൽ വച്ച് ഒരാൾ അനക്കുകയാണ് ചെയ്യുന്നത്. റബ്ബർ മോഡലിലുള്ള പാമ്പിന്റെ തല മാത്രം പുറത്ത് എടുക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ കാണാം...

 

അടുത്തിടെ തായ്‌ലൻഡിലെ ഒരു കുടുംബത്തിന്റെ കുളിമുറിയിൽ 12 അടി നീളമുള്ള പെരുമ്പാമ്പ് കയറിയതിന്‍റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുളിമുറിയിൽ കൂടി പാമ്പ് തെന്നിമാറുന്നതിന്റെ വീഡിയോ ആണ് വൈറലായത്. 

ടോയ്‍ലെറ്റിൽ കൂടിയാണ് പാമ്പ് കുളിമുറിയിലേക്ക് എത്തിയത് എന്നാണ് കരുതുന്നത്. വളരെ മൃദുവായ നിലമാണ് കുളിമുറിക്ക്. അതിലൂടെ തെന്നി നീങ്ങുകയാണ് പാമ്പ്. അത് അവിടെ നിന്നും കുടുംബാം​ഗങ്ങളെയും അവരുടെ വളർത്തുമൃ​ഗങ്ങളെയും എല്ലാം നിരീക്ഷിക്കുന്നത് പോലെയാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്.  

പിന്നീട്, രണ്ട് രക്ഷാപ്രവർത്തകർ ആ പാമ്പിനെ കുളിമുറിയിൽ നിന്നും മാറ്റുന്നതും വീഡിയോയിൽ കാണാം. "തായ്‌ലൻഡിലെ ഒരു സ്ത്രീയുടെ കുളിമുറിയിൽ കയറിയ 12 അടി നീളമുള്ള പെരുമ്പാമ്പ്. അത് ഭയാനകമായ രീതിയിൽ അവളുടെ വീട്ടിലെ പൂച്ചക്കുട്ടികളുടെ അടുത്തെത്തിയിരിക്കുന്നത് കാണാം. സ്ത്രീയുടെ ടോയ്‍ലെറ്റിൽ കൂടിയാണ് അത് കുളിമുറിയിൽ എത്തിയത് എന്നാണ് കരുതുന്നത്. ഒടുവിൽ രണ്ടുപേർ എത്തി അതിനെ അവിടെ നിന്നും മാറ്റി " എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

'ഇങ്ങനെ വേണം പൊലീസ്'; ഹൃദ്യമായൊരു രംഗം കണ്ടുനോക്കൂ...

 

Follow Us:
Download App:
  • android
  • ios