ട്രാംപോളിനിൽ ഉയർന്നുപൊങ്ങി സാഹസിക പ്രകടനങ്ങൾ നടത്തുന്നവരുടെ ദൃശ്യങ്ങള്‍ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടയൊരു യുവാവിന്‍റെ രസകരമായ ട്രാംപോളിൻ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.  ഈ വീഡിയോ വൈറലാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. 

അപ്രതീക്ഷിതമായി എത്തിയ പാമ്പാണ് ഇയാളെ ലോക ശ്രദ്ധയിലെത്തിച്ചത്. വീട്ടിലെ ഉദ്യാനത്തിൽ സ്ഥാപിച്ച ട്രാംപോളിനിലായിരുന്നു യുവാവിന്‍റെ ഈ പ്രകടനം. യുവാവ് ശക്തിയില്‍ ചാടുന്നതിനിടെയായിരുന്നു ട്രാംപോളിനിലേക്ക് പാമ്പിന്‍റെ രംഗപ്രവേശനം. യുവാവിന്‍റെ ചാട്ടത്തിന്‍റെ ശക്തിയിൽ പുല്ലിൽ നിന്നു തെറിച്ചു വീഴുകയായിരുന്നു പാമ്പ്.

ചാടിയതിന് ശേഷം ട്രാംപോളിനില്‍ കൈകുത്തിയപ്പോഴാണ് യുവാവ് പാമ്പിനെ കാണുന്നത്. ശേഷം  പേടിച്ച് ഓടുന്ന യുവാവിനെയും വീഡിയോയില്‍ കാണാം. 

@skatinggraham

Not jumping again today 😬 ##trampoline ##gartersnakes

♬ Something dramatic that changed my life check - kidzbopalexandra

 

'ഇന്ന് ഇനി ചാടുന്നില്ല' എന്ന കുറിപ്പോടെ @skatinggraham എന്ന ടിക്ടോക് അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിച്ചത്. 3 കോടിയിലധികം പേരാണ് വീഡിയോ കണ്ടത്. 50 ലക്ഷം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. ഒപ്പം നിരവധി രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചു. 

Also Read: കിടപ്പുമുറിയിലെ ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ...