പാമ്പിനെ അപ്രതീക്ഷിതമായി കണ്ട യുവതി ഭയന്നുവിറയ്ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വടക്കൻ തായ്‌ലൻഡിലെ നാഖോൺ സാവൻ പ്രവിശ്യയിലുള്ള പച്ചക്കറിക്കടയുടെ മുന്നിലാണ് സംഭവം നടന്നത്. 

പാമ്പുകളുടെ ദൃശ്യങ്ങള്‍ പലപ്പോഴും അസ്വസ്ഥതപ്പെടുത്തുന്നതാണ്. എങ്കിലും ചിലര്‍ക്ക് പാമ്പ് കൗതുകമുള്ള കാഴ്ചയാണ്. ഇവിടെയിതാ ഒരു കടയുടെ മുന്നിലെ പടിയിലിരുന്നു വിശ്രമിക്കുകയായിരുന്ന യുവതിയുടെ അടുത്തേയ്ക്ക് ഇഴഞ്ഞെത്തുന്ന പാമ്പിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പാമ്പിനെ അപ്രതീക്ഷിതമായി കണ്ട യുവതി ഭയന്നുവിറയ്ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വടക്കൻ തായ്‌ലൻഡിലെ നാഖോൺ സാവൻ പ്രവിശ്യയിലുള്ള പച്ചക്കറിക്കടയുടെ മുന്നിലാണ് സംഭവം നടന്നത്. കടയിലുണ്ടായിരുന്ന സിസിടിവി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്.

കടയുടെ മുന്നിലെ പടിയിലിരുന്ന് മൊബൈൽ ഫോണ്‍ നോക്കുകയായിരുന്നു യുവതി. യുവതിയോട് ചേർന്ന് ഒരു നായയും കിടപ്പുണ്ട്. ഈ സമയം കടയുടെ മുന്നിലൂടെ ഇഴഞ്ഞെത്തിയ പാമ്പ് കടയുടെ ഉള്ളിലേയ്ക്ക് കയറി ഷട്ടറിനിടയിലൂടെ പുറത്തേയ്ക്ക് വരുകയായിരുന്നു. കാലുകൾക്കിടയിലൂടെ ഇഴഞ്ഞെത്തിയ കൂറ്റൻ പാമ്പിനെ കണ്ട് 25 കാരിയായ വാറാഫോൺ ക്ലിസ്രിയ ഭയന്നു വിറക്കുകയായിരുന്നു. 

YouTube video player

കാലിലെന്തോ സ്പർശിക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് വാറാഫോൺ പാമ്പിനെ കണ്ടത്. ഇവർ പേടിച്ചുനിലവിളിച്ചതു കണ്ടപ്പോള്‍ കടയില്‍ നിന്ന് ആളുകളും ഓടിയെത്തി. അപ്പോഴേയ്ക്കും പാമ്പ് സ്ഥലം വിടുകയും ചെയ്തു. 

Also Read: നോട്ടം പാമ്പില്‍ നിന്ന് ഒരു നിമിഷം മാറി; പിന്നീട് സംഭവിച്ചത്; വൈറലായി വീഡിയോ...

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി