ഏറ്റവും ഒടുവില്‍ ശ്രദ്ധ നേടുന്നത് ന്യൂസിലൻഡിൽ നിന്നുള്ള ഒരു വനിതാ മന്ത്രിയുടെ വീഡിയോ ആണ്. ടെലിവിഷൻ അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു സാമൂ​ഹിക വികസന മന്ത്രിയായ കാർമെൽ സെപുലോനി.

കൊറോണ കാലം ആളുകളെ വീട്ടിലിരുന്ന് തന്നെ ജോലിചെയ്യുവാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. 'വർക്ക് ഫ്രം ഹോം' കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും ഇതിനോടകം ചര്‍ച്ചയാവുകയും ചെയ്തു. അതിനിടെ വീടുകളിലിരുന്നുകൊണ്ടുള്ള മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്ന തൊഴിലാളികളുടെ രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

അക്കൂട്ടത്തിലേയ്ക്ക് ഏറ്റവും ഒടുവില്‍ ശ്രദ്ധ നേടുന്നത് ന്യൂസിലൻഡിൽ നിന്നുള്ള ഒരു വനിതാ മന്ത്രിയുടെ വീഡിയോ ആണ്. ടെലിവിഷൻ അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു സാമൂ​ഹിക വികസന മന്ത്രിയായ കാർമെൽ സെപുലോനി. സൂം ഇന്‍റർവ്യൂ ചെയ്യുന്നതിനിടെ മകൻ വീഡിയോയിൽ കടന്നു കയറി. ഒരു ക്യാരറ്റും കയ്യില്‍പിടിച്ച് വന്ന മകൻ അത് സ്ക്രീനിന് മുന്നിൽ ഉയർത്തിക്കാണിക്കുന്നതും മകനിൽ നിന്നും അത് വാങ്ങാനായി കാർമെൽ‌ പരിശ്രമിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. 

Scroll to load tweet…

പതിനെട്ട് സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ കാർമെൽ തന്നെ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് സമാനമാണ് തങ്ങളുടെ വീടുകളിലെ അവസ്ഥയും പങ്കുവച്ചത്. 

Also Read: ലൈവ് റിപ്പോർട്ടിങ്ങിനിടെ ചോദ്യങ്ങളുമായി മക്കള്‍; രസകരം ഈ വീഡിയോകള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona