താരത്തിന്‍റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചുവപ്പ് നിറത്തിലുള്ള ബോഡികോണ്‍ ഡ്രസ്സാണ് താരത്തിന്‍റെ വേഷം. സൊനാക്ഷി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് സൊനാക്ഷി സിൻഹ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് അവര്‍. സിനിമയില്‍ വന്ന ആദ്യ കാലത്ത് അമിത വണ്ണത്തിന്‍റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടി കൂടിയാണ് സൊനാക്ഷി.

ഒരു നടിക്ക് യോജിച്ച് ശരീരഘടനയല്ല സൊനാക്ഷിയുടേതെന്ന തരത്തിലുള്ള നിരവധി പരിഹാസങ്ങളും ബോഡി ഷെയ്മിങ്ങും താരം നേരിട്ടിരുന്നു. എന്നാല്‍ ഇന്ന് അതേ ബിടൌണിനെ കൊണ്ട് 'ഹോട്ട്' എന്ന് പറയിക്കുകയാണ് താരം.

View post on Instagram

യോഗയിലൂടെയും കൃത്യമായ വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയുമെല്ലാം ഫിറ്റ്‌നസ് നേടിയെടുത്ത നടി, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം നല്ല പ്രതികരണങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. 

താരത്തിന്‍റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചുവപ്പ് നിറത്തിലുള്ള ബോഡികോണ്‍ ഡ്രസ്സാണ് താരത്തിന്‍റെ വേഷം. സൊനാക്ഷി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

View post on Instagram

ഹൈ ലങ്ത്തുള്ള ബോഡികോണ്‍ ഡ്രസ്സില്‍ മനോഹരിയായിരിക്കുകയാണ് താരം. വി നെക്ക് ലൈന്‍ തന്നെയാണ് ഡ്രസ്സിന്‍റെ ഹൈലൈറ്റ്. ഫുള്‍ സ്ലീവാണ് മറ്റൊരു പ്രത്യേകത. ഹോട്ട് ലുക്ക് തരുന്ന മേക്കപ്പ് ആണ് താരം തെരഞ്ഞെടുത്തത്. ചിത്രങ്ങള്‍ വൈറലായതോടെ മികച്ച പ്രതികരണങ്ങളാണ് ആരാധകര്‍ പങ്കുവച്ചത്. ഹോട്ട്, മനോഹരം തുടങ്ങിയ കമന്‍റുകളാണ് ഇതിലേറെയും.

View post on Instagram

Also Read: സ്വന്തം മെറ്റേണിറ്റി വെയര്‍ ബ്രാന്‍ഡുമായി ആലിയ ഭട്ട്; എന്തിനാണെന്ന് ആരും ചോദിക്കില്ലല്ലോയെന്ന് താരം!