സോനത്തിന്‍റെ ഫാഷന്‍ പരീക്ഷണങ്ങള്‍  എപ്പോഴും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്. അടുത്തിടെയായി സാരിയിലാണ് ഫാഷന്‍ സ്റ്റാറിന്‍റെ പരീക്ഷണങ്ങള്‍ പലതും.

സോനത്തിന്‍റെ ഫാഷന്‍ പരീക്ഷണങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്. അടുത്തിടെയായി സാരിയിലാണ് ഫാഷന്‍ സ്റ്റാറിന്‍റെ പരീക്ഷണങ്ങള്‍ പലതും. ഇപ്പോഴിതാ വീണ്ടും ഒരു സാരിയില്‍ എത്തിയിരിക്കുകയാണ് സോനം കപൂര്‍ അഹൂജ. 

ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയുടെ സാരിയിലാണ് സോനത്തിന്‍റെ പുതിയ ലുക്ക്. ഐവറി നിറത്തിലുളള സാരിയാണ് സോനം ധരിച്ചത്. 

View post on Instagram

സ്വര്‍ണ്ണ നിറത്തിലുളള എബ്രോയ്ഡറി സാരിയെ കൂടുതല്‍ ഭംഗിയുളളതാക്കി. സ്റ്റൈലിഷ് ബ്ലൌസാണ് സാരിയുടെ ഹൈലൈറ്റ്.ബ്ലൌസിനൊടൊപ്പം ഷ്രഗ്ഗ് കൂടിയായപ്പോള്‍ സംഭവം പൊളിയായി. പച്ച നിറത്തിലുളള ബട്ടണ്‍സും ഷ്രഗ്ഗില്‍ പിടിപ്പിച്ചിരുന്നു. സോനത്തിന്‍റെ ഈ പുതിയ സാരിയും ഫാഷന്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram

ഇതുപോലെ മുന്‍പും സോനം സാരിയില്‍ ചില പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പലനിറങ്ങളുള്ള ബോർഡറുള്ള വെള്ള സാരിയില്‍ സോനം സോനം പരീക്ഷണം നടത്തിയിരുന്നു. പല്ലു തോളിൽ പിൻ ചെയ്യുന്ന ക്ലാസിക് സ്റ്റൈലിലാണ് സാരി ധരിച്ചത്. ഒപ്പം തോളിൽ‌ കിടന്നിരുന്ന ചുവപ്പ് ജാക്കറ്റ് ആണ് സോനത്തെ സ്റ്റൈലിഷ് ആക്കിയത്.

View post on Instagram

പ്രിന്റഡ് ജാക്കറ്റിൽ ഷെല്ലുകളുടെയും ഫ്രിഞ്ചുകളുടെയും ഡീറ്റൈയ്‌ലിങ് കൂടുതല്‍ മനോഹരമാക്കി.

View post on Instagram