ആരാധകർക്ക് പുതുവത്സരാശംസകൾ നേരുന്ന തിരക്കിലാണ് താരങ്ങള്‍. തങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് എല്ലാവരും പുതുവത്സരദിനത്തില്‍ ആശംസകള്‍ നേരുന്നത്.
ആരാധകർക്ക് പുതുവത്സരാശംസകൾ നേരുന്ന തിരക്കിലാണ് താരങ്ങള്‍. തങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് എല്ലാവരും പുതുവത്സരദിനത്തില്‍ ആശംസകള്‍ നേരുന്നത്. എന്നാല്‍ അക്കൂട്ടത്തില്‍ വ്യത്യസ്തരായിരിക്കുകയാണ് ബോളിവുഡ് സുന്ദരി സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും.
പരസ്പരം ചുംബിച്ചാണ് പുതുവത്സരത്തെ ഇരുവരും സ്വീകരിച്ചത്. ഇറ്റലിയില്‍ നിന്നും പരസ്പരം ചുംബിക്കുന്ന വീഡിയോ സോനം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.
ഇന്‍സ്റ്റഗ്രാമില്‍ നിരവധി ആരാധകരുളള താരങ്ങളാണ് ഇരുവരും. സോനവും അഹൂജയും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്.
