'ദ് സോയ ഫാക്ടർ’ എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെയാണ് സോനം ഈ സാരി ധരിച്ചത്. വലിയ പ്രിന്‍റുകളുള്ള ഓഫ് വൈറ്റ് സാരി. 

ബോളിവുഡ് ഫാഷന്‍ ഗേള്‍ സോനം കപൂറിന് അടുത്തിടെയായി സാരിയോട് ഒരു പ്രത്യേക പ്രണയമാണ്. സോനം ധരിച്ച പല സാരികളും ഫാഷന്‍ ലോകത്ത് വലിയ ചര്‍ച്ചകളുമാകുന്നുണ്ട്. ഇപ്പോഴിതാ വീണ്ടും സോനത്തിന്‍റെ സാരിയിലാണ് ഫാഷൻപ്രേമികളുടെ കണ്ണുടക്കിയത്. 'ദ് സോയ ഫാക്ടർ’ എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെയാണ് സോനം ഈ സാരി ധരിച്ചത്. വലിയ പ്രിന്‍റുകളുള്ള ഓഫ് വൈറ്റ് സാരി.

ഹൈലൈറ്റ് അതിലെ പ്രിന്‍റുകള്‍ തന്നെയാണ്. തെയ്യം പ്രിന്‍റുകള്‍ ആണ് സോനത്തിന്‍റെ സാരിയെ ആകര്‍ഷകമാക്കിയത്. 

View post on Instagram

മറ്റൊരു പ്രത്യേകത സോനം ധരിച്ചിരിക്കുന്ന ഈ തെയ്യം സാരി ഇങ്ങ് കേരളത്തില്‍ നിന്നുളളതാണ് എന്നതാണ്. മലയാളികളുടെ അഭിമാനമായ കുത്താമ്പുള്ളി കൈത്തറിയിലാണ് ഈ സാരി ഒരുങ്ങിയത്. മലയാളി ഡിസൈനർ ജെബിൻ ജോണ്‍ ആണ് ഇതിന് പിന്നില്‍. ജെബിന്റെ ലേബൽ ആയ ‘ജെബ്‌സിസ്പർ’ AW 19 കലക്ഷനിലേതാണ് സോനം ധരിച്ച സാരി.

View post on Instagram

ഈ സാരിയില്‍ അതി മനോഹരിയായിരുന്നു സോനം. ഒപ്പം മാങ്ങാ ഡിസൈൻ പാറ്റേണിൽ വരുന്ന അമ്രപാലി ചോക്കറും ഡിസൈനർ ജിമുക്കിയും കൂടിയായപ്പോള്‍ ഹെവി ലുക്കായി. 


View post on Instagram
View post on Instagram
View post on Instagram
View post on Instagram