ബോളിവുഡ് താരങ്ങള്‍ക്ക് വസ്ത്രങ്ങളോടും സ്വര്‍ണ്ണത്തോടും ഒക്കെ ഒരു പ്രത്യേക ഇഷ്ടമാണ്. അതിന് വേണ്ടി എത്ര പണം ചിലവാക്കാനും പലര്‍ക്കും മടിയില്ല. എന്നാല്‍ ഒരു ബാഗിന് വേണ്ടി പോലും ഇവര്‍ ലക്ഷങ്ങളും കോടികളുമാണ് ചിലവാക്കുന്നത്. പല താരങ്ങളുടെയും ബാഗുകള്‍ അങ്ങനെ വാര്‍ത്തയാകാറുമുണ്ട്. 

ഏറ്റവും ഒടുവില്‍ വാര്‍ത്തയായിരിക്കുന്നത് ഫാഷന്‍ സ്റ്റാറായ സോനം കപൂര്‍ അഹൂജയുടെ ബാഗാണ്. സോനത്തിന്‍റെ ഫാഷന്‍ പരീക്ഷണങ്ങള്‍  എപ്പോഴും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്.

 

 

ഇളം പച്ച നിറത്തിലുളള പാന്‍സും ബ്ലെസറിലുമാണ് സോനം കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ആരാധകരുടെയും ഫാഷന്‍ ലോകത്തിന്‍റെയും കണ്ണുപോയത് സോനത്തിന്‍റെ ആ ബാഗിലാണ്. 'Louis Vuitton'- ന്‍റെ സ്ലിങ് ബാഗാണ് താരം ധരിച്ചത്. രണ്ടുബാഗുകള്‍ ചേര്‍ന്ന ഒരു ബാഗാണിത്.  1,17,593 രൂപയാണ് ഈ ബാഗിന്‍റെ വില. അമേരിക്കയില്‍ നിന്നാണ് താരം ഇത് വാങ്ങിയതത്രേ.