കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് സുന്ദരി സോനം കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തിലും ബോളിവുഡിലെ നമ്പര്‍ വണ്‍ എന്നു തന്നെ സോനത്തെ വിശേഷിപ്പിക്കാം.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് സുന്ദരി സോനം കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തിലും ബോളിവുഡിലെ നമ്പര്‍ വണ്‍ താരം എന്നുതന്നെ സോനത്തെ വിശേഷിപ്പിക്കാം. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ അനുകരിക്കുന്നതും സോനത്തിനെ തന്നെയാണ്. ധരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് ഫാഷന്‍ ലോകത്തെ ഞെട്ടിക്കാറുളള ബോളിവുഡ് സുന്ദരിയാണ് സോനം കപൂര്‍. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരം കൂടിയാണ് സോനം. 

കാന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ റെഡ് കാര്‍പറ്റില്‍ തിളങ്ങാനുളള തയ്യാറെടുപ്പിലാണ് സോനം എന്നാണ് സോനത്തിന്‍റെ പേഴ്സണല്‍ പരിശീലകയായ രാധിക കാര്‍ലെ പറയുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷമായി സ്ഥിരമായ കാനില്‍ പങ്കെടുക്കാറുളള താരമാണ് സോനം. ഇത്തവണ കാനില്‍ മാറ്റുരയ്ക്കുന്നതിന് മുന്നോടിയായി കഠിനമായ ഡയറ്റിലാണ് 32 വയസ്സുകാരിയായ താരമെന്നാണ് രാധിക പറയുന്നത്. 

സാധാരണയായി കാനിന് ഒരു മാസം മുമ്പേ ഡയറ്റ് തുടങ്ങാറുണ്ട്. ഇത്തവണയും അതുപോലെ തന്നെ ഒരു മാസം മുമ്പേ ഡയറ്റും വര്‍ക്ക് ഔട്ടും ആരംഭിച്ചുവെന്ന് രാധിക ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

റെഡ് കാര്‍പറ്റില്‍ വളരെ നീളമുള്ള ഗൌണും പുറകില്‍ കഴുത്തിന്‍റെ ഇറക്കവും കൂടുതല്‍ ആയതിനാല്‍ അതനുസരിച്ച് ശരീരത്തെ ഫിറ്റ് ആക്കുകയാണ് ലക്ഷ്യം. പിലെറ്റ് മെഷീന്‍ ഉപയോഗിച്ചാണ് സോനത്തിന്‍റെ രാവിലെയുളള വര്‍ക്ക് ഔട്ട്. വൈകുന്നേരങ്ങളില്‍ സോനം നടക്കാനും ഓടാനും പോകും. ചില ദിവസങ്ങളും സ്പിനിങ്ങും ചെയ്യുമെന്നും സോനത്തിന്‍റെ പരിശീലകയായ രാധിക പറഞ്ഞു. 

സോനം ഇപ്പോള്‍ കീറ്റോ ഡയറ്റാണ് ഫോളോ ചെയ്യുന്നത്. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തോടൊപ്പം ഒരു പ്രത്യേക കീറ്റോ ചോക്ലേറ്റാണ് സോനം കഴിക്കുന്നത്. പച്ചക്കറികള്‍ മാത്രമുളള ഡയറ്റാണിത്. വീട്ടില്‍ ഉണ്ടാക്കുന്ന റൊട്ടി, ദാല്‍ ആണ് സോനം കഴിക്കുന്നത്. ഒപ്പം തേങ്ങാവെളളവും കുടിക്കും. ചിക്കനൊന്നും സോനം കഴിക്കില്ല എന്നും രാധിക പറഞ്ഞു.

View post on Instagram

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങാനായി ജിമ്മില്‍ കടുത്ത പരിശീലനത്തിലാണ് ദീപിക പദുക്കോണ്‍. ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ ദീപിക തന്നെ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഫിറ്റ്നസിലും സ്പോര്‍ട്സിലും ഏറെ താല്‍പ്പര്യമുള്ളയാളാണ് ദീപിക. കാനിലെത്തുന്ന താരങ്ങളുടെ വ്യത്യസ്ഥ ലുക്കിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും ഫാഷന്‍ പ്രേമികളും. 

View post on Instagram
View post on Instagram