മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നാസിം. ഏറെ ആരാധകരുടെ നസ്രിയയുടെ വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നാസിം. ഏറെ ആരാധകരുടെ നസ്രിയയുടെ വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. നസ്രിയ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. 

നസ്രിയ ഫോട്ടോകളില്‍ ആരാധകരുടെ ശ്രദ്ധ പലപ്പോഴും പോകുന്നത് ആ മാലയിലായിരിക്കും. നസ്രിയയുടെ കഴുത്തില്‍ എപ്പോഴും കാണുന്നതാണ് ആ സിംപിള്‍ മാല. മാലയുടെ ലോക്കറ്റിനൊരു പ്രത്യേകതയുമുണ്ട്. 

View post on Instagram

ഏറ്റവും ഇഷ്ടപ്പെട്ടവരുടെ പേരുകള്‍ ലോക്കറ്റില്‍ അടയാളപ്പെടുത്തിയിരിക്കുകയാണ് നസ്രിയ. ഒന്ന് ഫഹദ് രണ്ട് നസ്രിയ മൂന്നാമത്തത് മറ്റാരുമല്ല , നസ്രിയ പരിപാലിക്കുന്ന വളര്‍ത്തുനായ ഓറിയോ. ലോക്കറ്റില്‍ നസ്രിയയുടെയും ഫഹദിന്‍റെയും പേരിനൊപ്പം ഓറിയോയുടെയും പേര് കാണാം. എപ്പോഴും കൂടെകൊണ്ടു നടക്കുന്ന ഓറിയോയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി നസ്രിയ പങ്കുവെയ്ക്കാറുമുണ്ട്. നസ്രിയയ്ക്ക് ഫഹദ് നല്‍കിയ സമ്മാനമാണ് ഓറിയോ. 

View post on Instagram