കൊച്ചി: ബോളിവുഡ് താരങ്ങളെ പോലെ ഉത്തരേന്ത്യൻ രീതിയില്‍ വേഷമണിഞ്ഞാണ് ജഗതി ശ്രീകുമാറിന്റെ മകളും ടെലിവിഷന്‍ താരവുമായ ശ്രീലക്ഷ്മി വിവാഹ ദിവസം എത്തിയത്. ഓഫ് വൈറ്റും ചുവപ്പും നിറത്തിലുളള ലഹങ്കയില്‍ അതീവ സുന്ദരിയായിരുന്നു ശ്രീലക്ഷ്മി. ഹെവികുന്ദന്‍ വര്‍ക്കിന്‍റെ മാല ധരിച്ചെത്തിയ ശ്രീലക്ഷ്മിയുടെ വേഷവും മേക്കപ്പും ശ്രദ്ധേയമായിരുന്നു. എന്നാല്‍ രാജകീയമായ ഉത്തരേന്ത്യന്‍ വസ്ത്രധാരണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി മലയാളിവധുവായി മാറിയ ശ്രീലക്ഷ്മിയുടെ വിവാഹച്ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ചുവന്ന പട്ടുസാരിയുടുത്ത് സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് അതിസുന്ദരിയായെത്തിയ ശ്രീലക്ഷ്മിയുടെ പുതിയ സ്റ്റൈലും ശ്രദ്ധിക്കപ്പെട്ടു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയാണ് ഹിന്ദു വധുവായി ശ്രീലക്ഷ്മിയെ ഒരുക്കിയത്. ഉണ്ണി തന്നെയാണ് ഫേസ്ബുക്കിലൂടെ ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. 

 

ഈ ഞായറാഴ്ചയായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. ദുബൈയില്‍ സ്ഥിരതാമസമാക്കിയ കൊമേഴ്‌സ്യല്‍ പൈലറ്റ് ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍. 5 വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം നടന്നത്.